Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:05 AM IST Updated On
date_range 18 April 2018 11:05 AM ISTകുട്ടികൾക്ക് എതിരായ അതിക്രമം: മൂന്ന് മാസത്തിനിെട 80 കേസുകൾ
text_fieldsbookmark_border
തൃശൂർ: കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ ജില്ലയിൽ പ്രതിവർഷം വർധിക്കുകയാണ്. ഇൗ വർഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ എൺപതിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിമാസം 14 എന്ന തോതിലാണ് കമ്മിറ്റിക്ക് മുന്നിൽ കഴിഞ്ഞ വർഷം കേസുകൾ എത്തിയിരുന്നത്. ഇൗ വർഷം എണ്ണം കൂടിയിരിക്കുയാണ്. വീട്ടിലും സ്കൂളിലും പൊലീസ് സ്റ്റേഷനിൽ വരെ കേസുകൾ മൂടിവെക്കപ്പെടുന്ന പ്രവണതയാണുള്ളത്. പ്രതിവർഷം കേസുകൾ കൂടുന്നുവെന്ന് കണുക്കൾ തന്നെ പറയും. 2014ൽ 127 കേസുകൾ ആയിരുന്നത് 2015ൽ 159 ആയി ഉയർന്നു. 2016ൽ 178മായി. 2017ൽ ജനുവരി ഒന്ന് മുതൽ സെപ്തംബർ 30 വരെ 128 കേസുകളാണ് ഉണ്ടായത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ കേസുകളാണ് റിേപ്പാർട്ട് ചെയ്യുന്നതിൽ അധികവും. കുട്ടികൾക്ക് എതിരായ അതിക്രമകേസുകൾ ജില്ലയിൽ സമയ ബന്ധിതമായി തീർപ്പാക്കാനുമാവുന്നില്ല. ആറു വർഷം പിന്നിടുേമ്പാൾ ജില്ലയിൽ തീർപ്പാക്കിയ പോക്സോ കേസുകൾ വെറും 37 എണ്ണം മാത്രമാണ്. ആറ് വർഷം വരെ പഴക്കമുള്ള കേസുകൾ അടക്കം 845 കേസുകളാണ് വിചാരണ കാത്തുകിടക്കുന്നത്. പോക്സോ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്നാണ് നിയമം. ലൈംഗികാതിക്രമ കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. കുറ്റപത്രം സമര്‍പ്പിച്ച് 30 ദിവസത്തിനകം ഇരയുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഒരു വര്‍ഷത്തിനകം കേസില്‍ അന്തിമവിധി പ്രഖ്യാപിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇക്കാര്യം കടലാസിൽ ഒതുങ്ങുകയാണ്. അതിനിടെ ജില്ലയിൽ കുട്ടികൾക്ക് എതിരായ അതിക്രമങ്ങളിൽ പൊലീസ് കേസ് 2016ൽ 191 ആയിരുന്നു. 2017ൽ 184 ആയി കുറഞ്ഞു. എന്നാൽ ഈ വർഷം മൂന്ന് മാസം പിന്നിടുേമ്പാൾ 100 കേസുകളിൽ എത്തിനിൽക്കുകയാണ്. പോക്സോ കോടതി വേണം തൃശൂർ: കുട്ടികളുടെ കേസുകൾ പരിഗണിക്കുന്നതിനായി പോക്സോ കോടതികൾ സ്ഥാപിക്കണമെന്ന ഉത്തരവ് മാത്രം പാലിക്കുന്നില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് സംസ്ഥാനത്ത് പോക്സോ കോടതിയുള്ളത്. ജില്ലയിൽ ഏറ്റവും തിരക്കേറിയ ഫസ്റ്റ് അഡീഷനൽ സെഷൻ കോടതിയിലാണ് കുട്ടികളുടെ കേസുകൾ എടുക്കുന്നത്. മറ്റ് വമ്പൻ കുറ്റവാളികൾക്കൊപ്പം ഇവരെ വിചാരണക്ക് കൊണ്ടുപോകുന്നത് തന്നെ ഏറെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അയ്യന്തോളിൽ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തപ്പോൾ പോക്സോ കോടതിക്ക് ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അതും ഇല്ലാതായി. പോസ്കോ കോടതികളിലൂടെ കഠിനശിക്ഷകൾ ലഭിക്കുന്നതോടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുറയാനിടയാവും. ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയിലാണ് നിലവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. സെഷന്‍സ് കോടതിയിലെ മറ്റു കേസുകളുടെ ആധിക്യം മൂലം പോക്‌സോ കേസുകള്‍ വേണ്ടവിധം കൈകാര്യം ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. കേസുകള്‍ അനന്തമായി നീണ്ടു പോകുന്നതിനാല്‍ ഇരകളായ കുട്ടികളും കുടുംബവും കേസില്‍ നിന്നു പിന്മാറുകയാണ്. പോക്സോ നിയമത്തിെൻറ അന്തസത്ത കാത്തുസൂക്ഷിക്കണമെങ്കില്‍ പ്രത്യേക പോക്‌സോ കോടതി സ്ഥാപിച്ച് വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവശ്യമായ സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന് ചൈൽഡ്ലൈൻ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story