കെ.പി.സി.സി ജനമോചന യാത്ര ഇന്ന്​ ജില്ലയിൽ

05:44 AM
17/04/2018
തൃശൂർ: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്ര ചൊവ്വാഴ്ച ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10ന് വടക്കാഞ്ചേരി, മൂന്നിന് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരം, വൈകുന്നേരം അഞ്ചിന് തൃശൂർ വിദ്യാർഥി കോർണർ, ആറിന് െകാടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് സ്വീകരണം. തൃശൂരിൽ നടക്കുന്ന സ്വീകരണത്തിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി പെങ്കടുക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, കെ. മുരളീധരൻ തുടങ്ങിയവർ വിവിധ സ്വീകരണങ്ങളിൽ പെങ്കടുക്കുമെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു.
Loading...
COMMENTS