ബാങ്ക്​ ശാഖ കെട്ടിടത്തിൽ തീപിടിത്തം

05:44 AM
17/04/2018
തൃശൂർ: നഗരത്തിൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിലും വ്യാപാര സ്ഥാപനത്തിലും തീപിടിത്തം. സ്വരാജ് റൗണ്ടിൽ സപ്ന തിയറ്ററിനു സമീപം ഇന്ത്യ ഒാവർസീസ് ബാങ്ക് പ്രവർത്തിക്കുന്ന കൊള്ളന്നൂർ ടവേഴ്സ് ബിൽഡിങ്ങിലാണ് ഉച്ചക്ക് 12.30ഓടെ അഗ്നിബാധയുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഇലക്ട്രിക്കൽ മുറിയിൽ ഉണ്ടായ തീപിടിത്തം മൂലം കനത്ത പുകപടലം ഉയർന്നത് പരിഭ്രാന്തി പരത്തി. കാര്യമായ നാശനഷ്ടമില്ല. ഞായറാഴ്ച പകലായിരുന്നു എം.ജി റോഡിലെ ജി.വി.ആര്‍ കൂള്‍ഡ്രിങ്സ് കടയിൽ അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. കടയുടെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ എ.എല്‍. ലാസറി​െൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Loading...
COMMENTS