Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 11:12 AM IST Updated On
date_range 17 April 2018 11:12 AM ISTതൃശൂർ പൂരത്തിെൻറ ഗ്രാൻറ് സർക്കാർ തടഞ്ഞു
text_fieldsbookmark_border
തൃശൂർ: തൃശൂർ പൂരത്തിെൻറ ഗ്രാൻറ് സർക്കാർ തടഞ്ഞുെവച്ചതായി ആക്ഷേപം. ടൂറിസം രംഗത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതാണ് തൃശൂർ പൂരം. ഘടകപൂരങ്ങൾക്കുള്ള വാർഷിക ഗ്രാൻറ് ആണ് തടഞ്ഞുവെച്ചത്. പൂരം ൈകയടക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് വിഹിതം തടഞ്ഞതെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. എട്ട് ഘടകപൂരങ്ങൾക്ക് ടൂറിസം വകുപ്പ് 15 ലക്ഷം രൂപയാണ് നൽകാറ്. 2017 ൽ ഈ തുക 40 ലക്ഷമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാധാരണ അടുത്ത വർഷമെത്തുന്നതിന് തൊട്ടു മുമ്പേയാണ് കഴിഞ്ഞ പൂരത്തിെൻറ ഗ്രാൻറ് അനുവദിക്കാറ്. ഇത് ലഭിക്കുന്നതോടെ പൂരം ചെലവുകൾക്ക് മതിയായ തുകയാവും. എന്നാൽ കഴിഞ്ഞ വർഷത്തെ ഗ്രാൻറ് ഇതുവരെയും അനുവദിച്ചിട്ടില്ല. അതിനാൽ ഘടക പൂരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അയ്യന്തോൾ, നെയ്തലക്കാവ്, കാരമുക്ക്, ചൂരക്കോട്ട്കാവ്, ലാലൂർ ക്ഷേത്രങ്ങൾക്ക് 1.8 ലക്ഷവും കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പുക്കാവ് ക്ഷേത്രങ്ങൾക്ക് 1.5 ലക്ഷവും വീതമാണ് നൽകുക പതിവ്. ഇതിൽ നിന്ന് ഒരുവിഹിതം വടക്കുന്നാഥ ക്ഷേത്രഗോപുരത്തിൽ വൈദ്യുത ദീപാലങ്കാരത്തിനായി നൽകും. ഇത് കൂടാതെ പൂരം പ്രദർശനക്കമ്മിറ്റിയിൽ നിന്നുള്ള 40,000 രൂപയും കൊച്ചിൻ ദേവസ്വം ബോർഡ് നൽകുന്ന 60,000 രൂപയുമാണ് ഘടകപൂരങ്ങളുടെ അടിസ്ഥാന ഫണ്ട്. കഴിഞ്ഞവർഷത്തെ ഗ്രാൻറ് സർക്കാർ തടഞ്ഞതോടെ ഘടകപൂരങ്ങളുടെ നടത്തിപ്പ് വിഷമത്തിലായി. പൂരം ഏകോപനസമിതി നിരവധി തവണ ഇതുസംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊച്ചിൻ ദേവസ്വം ബോർഡിനും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പറയുന്നു. അതേസമയം ഫണ്ട് അനുവദിക്കാൻ തടസ്സം കൊച്ചിൻ ദേവസ്വം ബോർഡിെൻറ നിലപാടാണെന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ തേക്കിൻകാട് പ്രദർശനത്തിന് അനുവദിക്കുന്നതും ബോർഡിന് നൽകുന്ന തുക സംബന്ധിച്ചും തർക്കമുയർന്നിരുന്നു. തുക ബോർഡ് നൽകും -ഡോ. എം.കെ. സുദർശൻ തൃശൂർ: തൃശൂർ പൂരത്തിന് ഘടക ക്ഷേത്രങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന ഗ്രാൻറ് കൊച്ചിൻ ദേവസ്വം ബോർഡ് നൽകുമെന്ന് പ്രസിഡൻറ് ഡോ. എം.കെ.സുദർശൻ 'മാധ്യമ'ത്തോട് പറഞ്ഞു. പൂരം ഏകോപന സമിതിയുടെ പേരിലാണ് ഇത്തരം സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത്. ഇത് സംബന്ധിച്ച് ബോർഡിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയതിൽ ശരിയല്ലാത്ത ചില നടപടികൾ വ്യക്തമാവുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിെൻറ കീഴിലുള്ളതും, കൺട്രോൾ ക്ഷേത്രങ്ങൾ പങ്കെടുക്കുന്നതുമായതും, തൃശൂരിെൻറ സാംസ്കാരിക പെരുമ കൂടിയാണ് തൃശൂർ പൂരം. വിവിധ സർക്കാർ വകുപ്പുകളും, കോർപ്പറേഷനും സാമ്പത്തിക ലാഭത്തിലല്ല പൂരത്തിെൻറ സംഘാടനം നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ അനഭിലഷണീയ നടപടികൾ അനുവദിക്കാനാവില്ല. പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാറിന് ബോർഡ് കത്ത് നൽകിയിട്ടുണ്ട്. തുക ബോർഡിലേക്കാണ് അനുവദിക്കുക. സർക്കാർ ഗ്രാൻറിനൊപ്പം, കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെ നൽകിയിരുന്ന വിഹിതത്തിൽ 25 ശതമാനത്തിെൻറ വർധന വരുത്തിയിട്ടുണ്ട്. പൂരത്തിന് മുമ്പ് ഈ തുക ദേവസ്വങ്ങൾക്ക് കൈമാറുമെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story