Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 11:08 AM IST Updated On
date_range 14 April 2018 11:08 AM ISTപച്ചക്കറിക്ക് വല്ലാെത വിലക്കയറ്റമില്ല
text_fieldsbookmark_border
തൃശൂർ: കണിവെള്ളരി നല്ല ഇനം കിട്ടണമെങ്കിൽ 100 രൂപ നൽകണം. വിഷുവിഭവങ്ങളിലെ പ്രധാനിയായ ഇഞ്ചിക്കറിക്കും ചെറുനാരങ്ങ അച്ചാറിനും എരിവൽപ്പം കൂടും. കാരണം ഇഞ്ചിയുടെ വില 100 രൂപയാണ് കിലോക്ക്. ചെറുനാരങ്ങക്ക് 90ഉം. 120ൽനിന്നാണ് ചെറുനാരങ്ങ 90ൽ എത്തിയതെന്ന് ആശ്വസിക്കാം. ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിലും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വല്ലാതെ വിലക്കയറ്റമില്ല. വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ, ബീൻസ്, പയർ, വെണ്ടക്ക തുടങ്ങിയവയൊക്കെ അമ്പത് രൂപക്ക് മുകളിലാണ്. 20 രൂപയിൽനിന്ന് ഉള്ളിക്ക് 10 രൂപ കൂടി 30ൽ എത്തി. കണി വെള്ളരിക്ക് കഴിഞ്ഞ ആഴ്ച 15 ആയിരുന്നു കിലോക്ക് വില. ഇപ്പോൾ അത് 50-70 വരെയെത്തിയിട്ടുണ്ട്. നല്ല കണിവെള്ളരി കിട്ടണമെങ്കിൽ 100 രൂപയെങ്കിലും കൊടുക്കണം. വൻ വിലക്കയറ്റത്തിന് ശേഷം ഏതാനും മാസങ്ങളായി പച്ചക്കറി വിപണിയിൽ വിലക്കയറ്റം അത്ര പ്രകടമായിരുന്നില്ല. തമിഴ്‌നാടിന് പുറമെ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിയതോടെയാണ് വിലകുറഞ്ഞത്. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വില ഉയർന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അരിയടക്കമുള്ള പലചരക്ക് വിപണിയിൽ കാര്യമായ വില വ്യത്യാസങ്ങളുണ്ടായിട്ടില്ല. പച്ചക്കറി വില കി.ഗ്രാമിന് (ശക്തൻ നഗർ പച്ചക്കറി മാർക്കറ്റിലെ ഇന്നലത്തെ വില) ഇഞ്ചി:100 ചെറുനാരങ്ങ: 90 ബീൻസ്: 70 നേന്ത്രപ്പഴം: 60 പയർ: 70-80 തേങ്ങ: 32 ചേന: 40 വെണ്ട: 70 മുരിങ്ങ: 60 കാബേജ്: 30 കുമ്പളം : 30 വെളളരി: 40-70 മത്തങ്ങ: 20 ബീറ്റ് റൂട്ട്: 30 സവാള: 25 ഉള്ളി: 40 ഉരുളൻ: 30 മാങ്ങ: 40 പാവക്ക: 70 വഴുതിന: 40 ക്യാരറ്റ്: 50 തക്കാളി: 50 പടവലം: 50 പച്ചമുളക്: 60 നേന്ത്രക്കായ: 50 വടുകപുളി: 50 വെളുത്തുള്ളി: 70 കൂർക്ക: 60 അമരക്കായ: 60
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story