Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാനം തിരസ്കരിച്ചു: ...

സംസ്ഥാനം തിരസ്കരിച്ചു: ദേശീയ തലത്തിൽ ശ്രദ്ധേയമായി

text_fields
bookmark_border
ചാവക്കാട്: സംസ്ഥാനം തിരസ്ക്കരിച്ച 'വിശ്വാസ പൂർവം മൻസൂർ' ദേശീയതലത്തിൽ ശ്രദ്ധേയമായി. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച അഞ്ച് മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസ പൂർവം മൻസൂർ. ഗാനഗന്ധർവൻ യേശുദാസിന് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന എട്ടാമത്തെ ദേശീയ അവാർഡിന് അർഹനാക്കിയ ഗാനം ഈ ചിത്രത്തിലേതാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള പ്രവേശനം ലഭിക്കാതെ മാറ്റി നിർത്തിയ 'മൻസൂറിനെ' പിന്നീട് ചലച്ചിത്ര അക്കാദമി ഇൻറർ നാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചലച്ചിത്ര വിഭാഗത്തിൽ പോലും ഇടം നൽകാതിരുന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. സംസ്ഥാന അവാർഡിനുള്ള ജൂറി ചെയർമാനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ത​െൻറ ചിത്രം തഴയപ്പെടുമെന്ന് അന്ന് തോന്നിയിരുന്നതായി കുഞ്ഞിമുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story