Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 11:05 AM IST Updated On
date_range 12 April 2018 11:05 AM ISTഒരു ചെറിയ വലിയ ആനക്കാര്യം...
text_fieldsbookmark_border
തൃശൂർ: 'ആന..., ആന..., കൊമ്പനാന..., അമ്പലനടയിലെത്തും ആന..., വലിയ വലിയ ചെവികൾ ആട്ടും..., എന്തൊരഴകുള്ള കൊമ്പനാന...' മൂന്നാം ക്ലാസുകാരൻ അഭിനന്ദ് ആനയെക്കുറിച്ചുള്ള വരികൾ ചൊല്ലിത്തീരും മുമ്പേ ചെവികൾ ആട്ടി ലക്ഷ്മിക്കുട്ടി മുന്നിലെത്തി. തുമ്പിക്കൈ ഉയർത്തി സലാം പറഞ്ഞതോടെ കുട്ടികൾ ആർപ്പു വിളിച്ചു. ജവഹർ ബാലഭവെൻറ കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'കളിവീട്ടി'ലേക്കാണ് തിരുവമ്പാടി ദേവസ്വത്തിൽനിന്ന് ലക്ഷ്മിക്കുട്ടി എത്തിയത്. എല്ലാ വർഷെത്തയും പോലെ കുറച്ചുനേരം കുട്ടികളുമായി കുസൃതി കൂട്ടാനായിരുന്നു ആ വരവ്. ആനയെ കണ്ട ആവേശത്തിൽ കൂട്ടത്തിൽനിന്ന് ചെറിയ കുട്ടികൾ ഓടിയടുത്തെത്തുന്നതും കാണാമായിരുന്നു. 'എത്ര നേരമാണ് ആന ആഹാരം കഴിക്കുന്നതെന്ന് അറിയാമോ...' ആന വിശേഷങ്ങൾ പങ്കുവെക്കാനെത്തിയ വെറ്ററിനറി ഡോക്ടർ പി.വി. ഗിരിദാസ് കുട്ടികളോട് ചോദിച്ചു. മൂന്ന്, അഞ്ച്, പത്ത്... ഉത്തരങ്ങൾ നിരവധി വന്നു. ഒടുവിൽ ഡോക്ടർ തന്നെ ശരിയുത്തരം പറഞ്ഞു. ദിവസം 18 മണിക്കൂർ ആന ആഹാരം കഴിക്കും. അതുകൊണ്ടാണ് വളരെ നേരം നടക്കാൻ ആനക്ക് കഴിയുന്നത്. 200-250 കിലോ വരെ ഭക്ഷണം ദിവേസന കഴിക്കും. ഒരുതവണ എട്ട് ലിറ്റർ വെള്ളം വരെയാണ് അകത്താക്കുക... പല്ല് വരുന്നതും പല ഘട്ടങ്ങളിലായാണ്. 26 പല്ലുകൾ ആറു ഘട്ടമായാണ് വരുക. 40ാം വയസ്സിലാണ് അവസാന സെറ്റ് വരുന്നത്... ആന വിശേഷങ്ങൾ ഡോക്ടർ പങ്കുവെച്ചതോടെ കുട്ടികൾക്ക് ആവേശം ഇരട്ടിച്ചു. ചിലർക്ക് ഒന്നു തൊടാനും തലോടാനും ആഗ്രഹം ഉദിച്ചു. കുട്ടികളുടെ ആഗ്രഹങ്ങൾക്കെല്ലാം ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സംഘാടകർക്ക് കഴിഞ്ഞു. അവധിക്കാല ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 950 കുട്ടികളിൽ ഭൂരിഭാഗവും ആനവിശേഷങ്ങൾ അറിയാൻ എത്തി. കഴിഞ്ഞ ഏഴുവര്‍ഷമായി ലക്ഷ്മിക്കുട്ടിയാണ് ബാലഭവനിലെ വേനല്‍ക്കൂടാരത്തിലെ താരം. ആനക്കു നൽകാൻ ഭക്ഷണവുമായാണ് കുട്ടികള്‍ എത്തിയത്. തണ്ണിമത്തൻ, വെള്ളരി, പഴം അടക്കം കുട്ടികള്‍ ആനവായില്‍ നല്‍കി. ചിലരെ തുമ്പിക്കൈകൊണ്ട് തൊട്ടുതലോടിയത് കുട്ടികളെ ആവേശത്തിലാക്കി. കുട്ടികൾ കൊടുത്തതെല്ലാം തുമ്പിക്കൈ നീട്ടി ലക്ഷ്മിക്കുട്ടി വായിലാക്കിയതോടെ കുഞ്ഞുമുഖങ്ങളില്‍ ആഹ്ലാദവും അമ്പരപ്പും. കുട്ടികളുടെ കലപിലയും കൗതുകവും ആസ്വദിച്ച് കുറുമ്പൊന്നും കാണിക്കാതെ ലക്ഷ്മിക്കുട്ടി അവരോടൊപ്പം ചേര്‍ന്നതോടെ രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും ആനപ്രേമം കൂടി. പൂരത്തിെൻറ വരവിന് മുെമ്പ ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം മനസ്സിലാക്കിയ സന്തോഷത്തിലാണ് കുട്ടികൾ മടങ്ങിയത്. ബാലഭവൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടി, പ്രിൻസിപ്പൽ ഇ. നാരായണി, കൺവീനർ ജി. മുരളി, ജോസഫ് മാളിയേക്കൽ, വി.എൻ. വിജയദേവി, വി. രാമദാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story