Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 11:02 AM IST Updated On
date_range 12 April 2018 11:02 AM ISTതൃശൂരിൽ ചൂട് കൂടാൻ കാരണം കുതിരാൻ മല തുരന്നതാകാം
text_fieldsbookmark_border
തൃശൂർ: മുൻകാലങ്ങളെ അപേക്ഷിച്ച് തൃശൂരിൽ ഇത്തവണ ചൂട് കൂടാൻ കാരണം ആറുവരിപ്പാതക്ക് വേണ്ടി കുതിരാൻ മല തുരന്നതാകാമെന്ന് കേരള വന ഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.െഎ) ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവൻ അഭിപ്രായപ്പെട്ടു. മാർച്ച് ഫോർ സയൻസിെൻറ ഭാഗമായി ഏപ്രിൽ 13ന് തൃശൂരിൽ നടക്കുന്ന സെമിനാറിെൻറ വിശദാംശങ്ങൾ അറിയിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ പാലക്കാടൻ ചൂടിൽ നിന്ന് ഒരു കവചം പോലെ തൃശൂരിനെ സംരക്ഷിച്ച് വന്നിരുന്നത് കുതിരാൻ, വാഴാനി മലകളാണെന്ന് വിലയിരുത്തലുണ്ടായിരുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആറുവരിപ്പാതയുടെ നിർമാണത്തിന് വേണ്ടി പീച്ചിയുടെയും സമീപ പ്രദേശങ്ങളിലെയും കുന്നുകൾ ഇടിച്ച് മണ്ണെടുത്തിട്ടുണ്ട്. മുമ്പുണ്ടായിരുന്ന റോഡിെൻറ വശങ്ങളിൽനിന്നും മണ്ണ് വൻതോതിൽ നഷ്ടമായിട്ടുണ്ട്. തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ട് മുതൽ പീച്ചി വരെയുള്ള റോഡിെൻറ അരികിലെ മണ്ണിൽ ജലാംശം വൻതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ കെ.എഫ്.ആർ.െഎ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ചൂട് കൂടുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. പീച്ചി ഡാം പ്രദേശത്തുപോലും മണ്ണിെൻറ ആർദ്രത കുറയുകയാണ്. മണ്ണിൽ ഒന്നര ഇഞ്ച് മുതൽ 10 ഇഞ്ച് വരെ താഴ്ത്തിയായിരുന്നു പഠനം. മണ്ണിെൻറ അടിയിൽ 77 ഡിഗ്രി വരെയാണ് ചൂട്. റോഡിന് മുകളിൽ ഇത് 66ഉം. തൃശൂർ നഗരത്തിലെ റോഡിൽ 42 ഡിഗ്രി ചൂട് അനുഭവപ്പെടുന്നുണ്ട്. മരം നട്ടതുകൊണ്ടും സാമൂഹിക വനവത്ക്കരണം കൊണ്ടും ചൂട് തടുക്കാനോ ഭൂമിയിലെ ജല നിരപ്പ് വീണ്ടെുക്കാനോ കഴിയില്ല. ഒറ്റപ്പെട്ട മരങ്ങള്‍ക്ക് മണ്ണില്‍ വെള്ളത്തെ പിടിച്ചുനിര്‍ത്താനും അന്തരീക്ഷത്തില്‍ ഈര്‍പ്പവും ആര്‍ദ്രതയും നിലനിര്‍ത്താനും കഴിയില്ല. നിബിഢ വനങ്ങൾക്കേ അത് കഴിയൂ. നിബിഢ വനം കേരളത്തിൽ കുറഞ്ഞുവരികയാണ്. മഴക്കാലത്ത് കാടാണ് വെള്ളം പ്രദാനം ചെയ്തിരുന്നത്. അതിനാല്‍ കാട് നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. മരം നട്ടാൽ തണൽ ലഭിക്കുന്നതടക്കമുള്ള ഗുണമുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ 13ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സെമിനാറിൽ കാർഷിക സർവകലാശാലയിലെ ഡോ. ജിജു പി. അലക്സ് 'ശാസ്ത്രം, ശാസ്ത്രാവബോധം: സമകാലീന വെല്ലുവിളികൾ' പീച്ചി വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ടി.വി. സജീവ് : ശാസ്ത്രം ആക്രമിക്കപ്പെടുന്നതെന്ത് കൊണ്ട്' എന്നീ പ്രഭാഷണങ്ങൾ നടത്തും. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ പ്രഫ. കെ.ആർ. ജനാർദനൻ അധ്യക്ഷത വഹിക്കും. തുടർന്ന് അഞ്ച് മണിക്ക് സെമിനാർ വേദിയിൽ നിന്ന് കോർപറേഷൻ ഒാഫിസിന് മുന്നിലേക്ക് സയൻസ് മാർച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story