Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിക ജാതി^പട്ടിക വർഗ ...

പട്ടിക ജാതി^പട്ടിക വർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കണം^ജനതാദൾ

text_fields
bookmark_border
പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കണം-ജനതാദൾ തൃശൂർ: കേന്ദ്ര സർക്കാറി​െൻറ പിന്തിരിപ്പൻ നയങ്ങൾ കാരണമാണ് സുപ്രീം കോടതിയിൽ നിന്ന് ദലിത് വിരുദ്ധ സ്വഭാവമുള്ള വിധികൾ ഉണ്ടാകുന്നതെന്ന് ജനതാദൾ -എസ് ജില്ല പ്രസിഡൻറ് പി.ടി. അഷ്റഫ്. ദലിതുകൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണത്തിനെതിരെ ജനതാദൾ-എസ് എസ്.സി-എസ്.ടി സ​െൻറർ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്.സി-എസ്.ടി സ​െൻറർ ജില്ല ചെയർമാൻ എൻ.വി. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഐ.എ. റപ്പായി, രാഘവൻ മുളങ്ങാടൻ, വി.എൻ. നാരായണൻ, പി.എസ്. അരവിന്ദാക്ഷൻ, മോഹനൻ അന്തിക്കാട്, ഇക്ബാൽ, പ്രഫ.ടി.കെ. ഡേവിഡ്, പ്രഫ.സി.ജി. ധർമൻ, സി.ടി. ഡേവിസ്, എ.എസ്. തങ്കപ്പൻ, പി.കെ. വീരാൻകുട്ടി, ജുബുമോൻ, ജോഷി ചെറുവാളൂർ, ഓമന രമേശ്, ടി.എം. അശോകൻ, കെ.ജെ. ജനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story