Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി ഇരുട്ടിൽ;...

ജി.എസ്​.ടി ഇരുട്ടിൽ; വാറ്റ്​ 'വീണ്ടും'

text_fields
bookmark_border
തൃശൂർ: രാജ്യത്ത് 'ഒറ്റ നികുതി' എന്ന പേരിൽ ചരക്ക് സേവന നികുതി ഏർപ്പെടുത്തി ഒമ്പത് മാസം പൂർത്തിയായപ്പോൾ നികുതിദായകർ ഇരുട്ടിൽ. വാർഷിക കണക്ക് സമർപ്പിക്കേണ്ട സമയമായിട്ടും ഇത് എങ്ങനെ ചെയ്യണമെന്ന് വ്യക്തതയില്ല. ജി.എസ്.ടി തുടങ്ങിയ കാലത്തെ എല്ലാ ബാലാരിഷ്ടതകളും അതേപടി തുടരുേമ്പാൾ നികുതിദായകർ ആശങ്കയിലാണ്. കേരളത്തിലാകെട്ട, സർക്കാറിന് വൻ വരുമാന ചോർച്ചയും. അതേസമയം, ജി.എസ്.ടി വരുന്നതോടെ ഇല്ലാതായ 'വാറ്റി'​െൻറ (മൂല്യ വർധിത നികുതി) 2011-'12 മുതൽ 2016-'17 വരെയുള്ള രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചരക്ക്, സേവന ദാതാക്കൾക്ക് വ്യാപകമായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജി.എസ്.ടി െകാണ്ടുവന്നയുടൻ നേരിട്ട സാേങ്കതിക തകരാർ അതേപടി നിലനിൽക്കുന്നതാണ് പ്രധാന പ്രശ്നം. രാജ്യത്ത് നികുതി സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ 80,000 പേർ ഒരേസമയം സൈറ്റ് തുറന്നാൽ അത് ബ്ലോക്കാവും. മാത്രമല്ല, ജി.എസ്.ടി വ്യവസ്ഥയിൽ ജി.എസ്.ടി കൗൺസിൽ കൊണ്ടുവന്ന മാറ്റങ്ങളൊന്നും സൈറ്റിൽ പരിഷ്കരിച്ചിട്ടില്ല. വിവരങ്ങൾ സമർപ്പിക്കാൻ വൈകുന്നവർക്ക് ഏർപ്പെടുത്തിയ പിഴത്തുക കൗൺസിൽ കുറച്ചിട്ടും ഇൗടാക്കുന്നത് പഴയ പടിയാണ്. കേന്ദ്ര ജി.എസ്.ടി കാര്യാലയത്തിൽ ഉൾപ്പെടെ ഹെൽപ്ലൈൻ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ലക്ഷക്കണക്കിന് സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ മറുപടി നൽകുന്നില്ല. ജി.എസ്.ടി ഒാഫിസുകളിലും ഇതാണ് അവസ്ഥ. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട കമീഷണർമാരും നികുതിദായക വിഭാഗങ്ങളും ടാക്സ് കൺസൾട്ടൻറുമാരും ഉൾപ്പെട്ട സംസ്ഥാന ജി.എസ്.ടി ഫെസിലിറ്റേഷൻ കമ്മിറ്റിയുണ്ട്. ഇതിനും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. 1,800 കോടി രൂപ ചെലവിൽ ഇൻഫോസിസാണ് ജി.എസ്.ടി സോഫ്റ്റ്വെയർ തയാറാക്കിയത്. ഇൻഫോസിസ് നേരിട്ട് സംസ്ഥാന, ജില്ല അടിസ്ഥാനത്തിൽ ഹെൽപ്ലൈൻ തുടങ്ങാൻ നിർദേശിക്കണമെന്ന് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ കേരള പ്രസിഡൻറ് എ.എൻ പുരം ശിവകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ, സ്വകാര്യ കരാറുകാർ നികുതി അടക്കുന്നില്ല. ജി.എസ്.ടി വരുന്നതിനുമുമ്പ് അവർ ഏറ്റെടുത്ത പ്രവൃത്തികൾക്കും ജി.എസ്.ടി അടക്കണമെന്ന വ്യവസ്ഥയിലെ അവ്യക്തത നീങ്ങാത്തതാണ് കാരണം. വ്യാപാരികളും സമാന പ്രശ്നം നേരിടുകയാണ്. ജി.എസ്.ടി പുതിയ സംവിധാനമായതിനാൽ ആദ്യം അപ്ലോഡ് ചെയ്ത വിവരങ്ങൾ തിരുത്തി റീസെറ്റ് ചെയ്യാൻ അവസരം വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ആദ്യം കൊടുത്ത ഫോൺ, ഇ-മെയിൽ െഎഡി എന്നിവപോലും മാറ്റാനാവുന്നില്ല. ഇതിനിെടയാണ്, സംസ്ഥാനത്ത് വാറ്റ് അനുസരിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. വാറ്റിനുമുമ്പ് കെ.ജി.എസ്.ടി (കേരള ഗുഡ്സ് ആൻഡ് സർവിസ് ടാക്സ്) ആയിരുന്നു. വാറ്റ് വന്നപ്പോൾ അദാലത്തുകൾ നടത്തി കെ.ജി.എസ്.ടി അവസാനിപ്പിച്ചു. വാറ്റി​െൻറ കാര്യത്തിൽ ഇങ്ങനെയൊരു നടപടി ഉണ്ടായില്ല. ഭരണഘടന സ്ഥാപനമായ അക്കൗണ്ടൻറ് ജനറൽ (ഒാഡിറ്റ്) 2015-'16ൽ പരിശോധന പൂർത്തിയാക്കിയ കണക്കുകളാണ് മുൻകാല പ്രാബല്യത്തോടെ സംസ്ഥാന ധനവകുപ്പ് വീണ്ടും പരിശോധിക്കുന്നത്. നികുതി കോമ്പൗണ്ട് ചെയ്ത് അടച്ചവർക്കാണ് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇത് വൻ ആക്ഷേപം ഉയർത്തിയപ്പോൾ ഒരു കോടിക്കുതാഴെയുള്ളവ ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന് ധനമന്ത്രി വാക്കാൻ നിർദേശം നൽകിയേത്ര. ഇത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിലാണെന്നും പറയപ്പെടുന്നു. ഇല്ലാതായ വാറ്റുപോലും വീണ്ടും വന്ന സ്ഥിതിക്ക് ജി.എസ്.ടിയിലും അതേ അവസ്ഥ നേരിടേണ്ടിവരുമെന്ന ആശങ്ക നികുതിദായകർക്കുണ്ട്. ജി.എസ്.ടി വ്യവസ്ഥയനുസരിച്ച് ഏഴര വർഷംവരെ പഴയ കണക്കുകൾ വീണ്ടും പരിശോധിക്കാൻ വ്യവസ്ഥയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story