Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരത്തില്‍ കുടുങ്ങിയ...

മരത്തില്‍ കുടുങ്ങിയ ​െതാഴിലാളിയെ രക്ഷിച്ചു

text_fields
bookmark_border
ചാലക്കുടി: കൊരട്ടി വാലുങ്ങാമുറിയില്‍ തേക്ക് മരത്തിന് മുകളില്‍ കുടുങ്ങിയ െതാഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മരംവെട്ടുകാരനായ മേലൂര്‍ പുഷ്പഗിരി സ്വദേശി മാനാടന്‍ ജോയിയാണ് കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വാലുങ്ങാമുറിയിലെ ചുരയ്ക്കന്‍ ജോർജി​െൻറ പുരയിടത്തിലെ തേക്ക്മരം വെട്ടാൻ കയറിയതായിരുന്നു ജോയി. 30 അടി ഉയരത്തിൽ ശാഖകള്‍ വെട്ടുന്നതിനിടെ കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണു. തലയില്‍ പരിക്കേറ്റതോടെ ഇയാള്‍ തീരെ അവശനായി. വിവരമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയെങ്കിലും താഴെയിറക്കാന്‍ വഴി കണ്ടെത്തിയില്ല. തുടർന്ന് സഹായി മരത്തില്‍ കയറി താഴോട്ട് വീഴാതിരിക്കാന്‍ ജോയിയെ മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടു. ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി വലിയ കോണിെവച്ച് ഇയാളെ താഴെ എത്തിച്ചതോടെയാണ് കണ്ടുനിന്നവര്‍ക്ക് ശ്വാസം നേരെ വീണത്. ലീഡിങ് ഫയര്‍മാന്‍ ടി. സാബു, ഫയര്‍മാന്മാരായ അനില്‍മോഹന്‍, സുജിത്ത്, ബിജു, ദീപു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story