Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 11:14 AM IST Updated On
date_range 8 April 2018 11:14 AM ISTജില്ലയിൽ അംഗീകാരം റദ്ദായത് 35 ഓർഫനേജുകൾക്ക്
text_fieldsbookmark_border
തൃശൂർ: സ്ഥാപന മേധാവിയുടെ അപേക്ഷയിൽ സംസ്ഥാനത്ത് 150 ഓർഫനേജ് സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി. പട്ടികയിൽ 35 സ്ഥാപനങ്ങളുമായി തൃശൂർ ജില്ലയാണ് ഒന്നാമത്. ഓർഫനേജ് കൺട്രോൾ ബോർഡിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികളാണ് മാർച്ച് മാസം ബോർഡ് ചെയർമാന് അപേക്ഷ നൽകിയത്. മാർച്ച് 13 ന് നടന്ന അദാലത്തിൽ സ്ഥാപന മേധാവികൾ ഹാജരായി സ്ഥാപനങ്ങളുടെ അംഗീകാര സർട്ടിഫിക്കറ്റും വിശദീകരണവും നൽകി. തുടർന്ന് മാർച്ച് 27 ന് ബോർഡ് യോഗം ചേർന്ന് 150 സ്ഥാപനങ്ങളുടെ അംഗീകാരം ഓർഫനേജ്സ് ആൻഡ് അദർ ചാരിറ്റബിൾ ഹോംസ് (സൂപ്പർ വിഷൻ ആൻഡ് കൺട്രോൾ) ആക്ട് 1960 സെക്ഷൻ 19 പ്രകാരം റദ്ദാക്കി. ബാലനീതി നിയമപ്രകാരമുള്ള കർശന നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അംഗീകാരം റദ്ദാക്കാൻ മേധാവികൾ അപേക്ഷ നൽകിയത്. മലപ്പുറം ജില്ലയിൽനിന്ന് അംഗീകാരം റദ്ദാക്കാനുള്ള അപേക്ഷകളില്ല. തൃശൂരിലെ 35 സ്ഥാപനങ്ങൾ ഇരിങ്ങാലക്കുട -രണ്ട്, തുരുത്തിപ്പറമ്പ്, കൊരട്ടി, വരടിയം, തിരുമുടിക്കുന്ന്, വയന്തല, കുന്നംകുളം, കൊടുങ്ങല്ലൂർ, ആമ്പക്കാട്, ഇരണിക്കുളം, പുളിപ്പറമ്പ്, മാള, കുഴിക്കാട്ടുകോണം, ചൊവ്വന്നൂർ, പരളം, ചേർപ്പ്, പരിയാരം, ചേലക്കര, പാവറട്ടി, മുടന്തിക്കോട്, എങ്ങണ്ടിയൂർ, കാരൻചിറ, രാമവർമപുരം, അഷ്ടമിച്ചിറ, ബ്രഹ്മകുളം, ചാവക്കാട്, തൃശൂർ, കറുവന്നൂർ, മതിലകം, എടത്തുരുത്തി, കൊടകര, പാലുവ എന്നീ സ്ഥലങ്ങളിലാണ്. തിരുവനന്തപുരം -ഏഴ്, കൊല്ലം -അഞ്ച്, ആലപ്പുഴ -നാല്, പത്തനംതിട്ട -രണ്ട്, കോട്ടയം -28, ഇടുക്കി -14, എറണാകുളം -26, പാലക്കാട് -മൂന്ന്, കോഴിക്കോട് -ഏഴ്, വയനാട് -ആറ്, കണ്ണൂർ -13, കാസർകോട് -ഒന്ന് എന്നിങ്ങനെയാണ് അംഗീകാരം റദ്ദായ സ്ഥാപനങ്ങളുടെ എണ്ണം. ഇവിടുത്തെ കുട്ടികളെ ജില്ല സാമൂഹിക നീതി ഓഫിസറുടെ സഹായത്തോടെ സമാന സ്വഭാവമുള്ള ഇതര സ്ഥാപനത്തിലേക്ക് മാറ്റി പാർപ്പിക്കുകയോ രക്ഷിതാക്കളോടൊപ്പം അയക്കുകയോ വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ വർഷത്തിൽ കുട്ടികളുടെ പഠനത്തിനു തടസ്സമുണ്ടാകാത്ത വിധമാകണം നടപടികളെന്ന് ബോർഡ് ചെയർമാൻ നിർദേശിച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കിയ സ്ഥാപനങ്ങൾക്കു സർക്കാറിൽ നിന്നുള്ള സഹായ വിതരണവും മാർച്ച് 31ന് നിർത്തലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story