Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള വിതരണം:...

കുടിവെള്ള വിതരണം: ടാങ്കർ ലോറിക്കാർക്ക്​ നിർദേശം

text_fields
bookmark_border
തൃശൂർ: വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുടിവെള്ള ടാങ്കര്‍ ഉടമകളുടെ പ്രത്യേക യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. കലക്ടര്‍ ഡോ. എ. കൗശിഗൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടാങ്കർ ലോറി ഉടമകൾക്കുള്ള പ്രതിഫലം സംബന്ധിച്ച് ധാരണയായി. 25 കിലോമീറ്റര്‍ വരെ 1,700 തുടര്‍ന്ന് ഒരോ കിലോമീറ്ററിനും 55 രൂപയും നല്‍കും. ശുദ്ധജലത്തി​െൻറ ഗുണനിലവാരം, ടാങ്കറുകളുടെ വൃത്തി, മറ്റ് രേഖകള്‍ എന്നിവ സംബന്ധിച്ച് ഉടമകൾ ഉറപ്പ് വരുത്തണം. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച ടാങ്കറുകള്‍ വഴി നേരത്തെ സ്ഥാപിച്ച കിയോസ്കുകളിലും നേരിട്ടും കുടിവെള്ളം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാവും വിതരണം. അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ല ഭരണകൂടം നേരിട്ട് വിതരണത്തിന് നിര്‍ദേശം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story