Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:14 AM IST Updated On
date_range 7 April 2018 11:14 AM ISTതൃശൂർ പൂരം: യോഗം ഇന്ന്
text_fieldsbookmark_border
തൃശൂർ: തൃശൂർ പൂരം സംഘാടനവുമായി ബന്ധപ്പെട്ട് കലക്ടർ വിളിച്ച യോഗം ശനിയാഴ്ച നടക്കും. പൂരം പ്രദർശനവുമായി ബന്ധപ്പെട്ടുയർന്ന തർക്കത്തിന് പിന്നാലെ ശനിയാഴ്ച ചേരുന്ന യോഗവും വിവാദത്തിലേക്ക് കടക്കുകയാണ്. നാട്ടാനപരിപാലന ചട്ടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കിയിരിക്കെ ഇത് വിലയിരുത്തുകയും നിർദേശിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ട കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധിയെയും അസി.കൺസർവേറ്ററെയും യോഗം അറിയിച്ചിട്ടില്ല. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, പ്രഫ.സി. രവീന്ദ്രനാഥ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദേവസ്വം ഭാരവാഹികൾ, പൊലീസ്, ഫയർ, മൃഗസംരക്ഷണവകുപ്പ്, വൈദ്യുതി, ആരോഗ്യം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരെയും ആന ഉടമകൾ, പാപ്പാന്മാരുടെ സംഘടനാ പ്രതിനിധികൾ, ഫെസ്റ്റിവൽ കോഒാഡിനേഷൻ കമ്മിറ്റിയംഗങ്ങൾ എന്നിവരെയുമാണ് കലക്ടർ യോഗത്തിന് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര അനിമൽ വെൽഫെയർബോർഡിന് ആനകളുടെ പരിശോധന സമയത്ത് പ്രവേശനം തടഞ്ഞത് ഏറെ വിവാദമായിരുന്നു. ബോർഡ് ഇത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. അസി.കൺസർവേറ്ററെ അറിയിക്കുന്നതിന് പകരമായി തൃശൂർ ഡി.എഫ്.ഒക്ക് കത്ത് നൽകിയിട്ടുണ്ട്. നാട്ടാനകൾ കുറഞ്ഞു വരികയും എറണാകുളത്തുൾപ്പെടെ പരിക്കുകളോടെ ആനകളെ എഴുന്നള്ളിപ്പിച്ചതും ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷത്തെ പൂരത്തിന് പരിക്കുകളുള്ള ആനകളെ എഴുന്നള്ളിച്ചുവെന്ന അനിമൽ വെൽഫെയർബോർഡിെൻറ റിപ്പോർട്ടും സുപ്രീംകോടതിയിലുണ്ട്. യോഗത്തിൽ ഇവർ പങ്കെടുത്താൽ നിർദേശങ്ങളും അഭിപ്രായങ്ങളും നടപ്പാക്കേണ്ട സാഹചര്യമുണ്ടാവും. ഇതോടൊപ്പം വെടിക്കെട്ടിന് പെസോ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന ഡി.ജി.പിയുടെ സർക്കുലറും ശനിയാഴ്ചയിലെ യോഗത്തിൽ ചർച്ചയാവുമെന്നാണ് സൂചന. ഉച്ചക്ക് ഒന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story