Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:11 AM IST Updated On
date_range 7 April 2018 11:11 AM ISTതാളിയോല കൂട്ടായ്മ നീർമാതളച്ചോട്ടിൽ
text_fieldsbookmark_border
വടക്കേക്കാട്: പുതുമുഖ എഴുത്തുകാരുടെ ഫേസ്ബുക് കൂട്ടായ്മ 'താളിയോല'യുടെ ഒമ്പതാം സ്നേഹ സംഗമം ഞായറാഴ്ച രാവിലെ 10ന് പുന്നയൂർക്കുളത്തെ കമല സുറയ്യ സ്മാരക സമുച്ചയത്തിൽ ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും. 'എസ്. ജാനകി: ആലാപനത്തിലെ തേനും വയമ്പും' പുസ്തകം രചിച്ച അഭിലാഷ് പുതുക്കാടിന് രണ്ടാമത് താളിയോല സാഹിത്യ പുരസ്കാരം സന്തോഷ് എച്ചിക്കാനം കൈമാറും. സി.കെ സന്തോഷിെൻറ 'ആമിയുടെ ജീവിതത്തിലൂടെ' ചിത്ര പ്രദർശനം ഡോ. സുവർണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ സ്ഥാപക അംഗം മഹിത ഭാസ്കരെൻറ 'തോന്ന്യാവ്', യുവ എഴുത്തുകാരി സാറയുടെ 'പച്ച ഞരമ്പുകൾ' കഥ സമാഹാരങ്ങൾ, ഡോ. സുവർണ നാലപ്പാട്ടും പത്ത് അംഗങ്ങളും ചേർന്ന് എഴുതിയ 'ദശപുഷ് പങ്ങൾ' കവിത സമാഹാരം എന്നിവ ശരത് ചന്ദ്രവർമയും രതീഷ് രാജുവിെൻറ 'ആത്മരതിയുടെ അവശേഷിപ്പുകൾ' രണ്ടാം പതിപ്പ് സന്തോഷ് എച്ചിക്കാനവും പ്രകാശനം ചെയ്യും. 'താളിയോല' അവതരണ ഗാനമെഴുതിയ ശിവാനി ശേഖർ, ശിഹാബ് വരവൂർ, രതീഷ് കൃഷ്ണ എന്നിവരെ ആദരിക്കും. ബിന്ദുദാസ്, അരുൺരാജ്, അബൂബക്കർ വടക്കൂട്ട് എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകും. അഞ്ചു വർഷം മുമ്പ് സ്ഥാപിച്ച കൂട്ടായ്മയിലെ വിവിധ പ്രദേശക്കാരും പ്രവാസികളുമുൾപ്പെടെ ഇരുനൂറോളം അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ അബൂബക്കർ വടക്കൂട്ട്, മണികണ്ഠ മേനോൻ, മഹിത ഭാസ്കരൻ, രോഹിത്, കവി രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചു വരെ നടക്കുന്ന സ്നേഹസംഗമത്തിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story