Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:11 AM IST Updated On
date_range 7 April 2018 11:11 AM ISTപട്ടപ്പകൽ നടുറോഡിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം
text_fieldsbookmark_border
കുന്നംകുളം: പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കേച്ചേരി തണ്ടിലം പടിഞ്ഞാറ്റൂട്ട് രവീന്ദ്രെൻറ മകൻ രാജേഷിനാണ് (32) ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കേച്ചേരിയിലെ വടക്കാഞ്ചേരി റോഡിൽ വെള്ളിയാഴ്ച രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവാണ് രാജേഷിനെ ആക്രമിച്ചത്. തലക്കും കാലുകൾക്കും പരിേക്കറ്റു. സ്കൂട്ടർ വർക്ക്ഷോപ്പിൽ എത്തിയ രാജേഷ് അൽപസമയത്തിനകം ബൈക്കിലെത്തിയ യുവാവിനെ കണ്ട് റോഡിലൂടെ ഇറങ്ങിയോടി. ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവ് രാജേഷിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി. റോഡിൽ വീണ രാേജഷിനെ മർദിച്ച ശേഷം യുവാവ് ബൈക്കുമായി രക്ഷപ്പെട്ടു. ഈ സമയം അതുവഴി പോയവർ ആരും തിരിഞ്ഞുനോക്കിയില്ല. പത്ത് മിനിറ്റിലധികം റോഡിൽ കിടന്ന രാജേഷിനെ ആക്ട്സ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വിയിൽ നിന്ന് ആക്രമണത്തിെൻറ ദൃശ്യങ്ങൾ കുന്നംകുളം പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെന്നു സംശയിക്കുന്ന തലക്കോട്ടുകര ഞാലിക്കര സ്വദേശി മോഹൻദാസിനായി തിരച്ചിൽ ആരംഭിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നറിയുന്നു. രാജേഷിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ചുവരുന്നു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story