Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTകാനയില്ല; തോന്നല്ലൂർ^മത്തായിപ്പടി റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു
text_fieldsbookmark_border
കാനയില്ല; തോന്നല്ലൂർ-മത്തായിപ്പടി റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു എരുമപ്പെട്ടി: കടങ്ങോട് -വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോന്നല്ലൂർ-മത്തായിപ്പടി റോഡിെൻറ നിർമാണം നാട്ടുകാർ തടഞ്ഞു. റോഡിനിരുവശത്തും കാനനിർമിക്കാതെ അശാസ്ത്രീയ രീതിയിലാണ് റോഡുപണി നടക്കുന്നതെന്നാരോപിച്ചാണ് തടഞ്ഞത്. കടങ്ങോട് പഞ്ചായത്തിലെ എയ്യാൽ മന്ത്രവാദി റോഡ് മുതൽ വേലൂർ പഞ്ചായത്തിലെ തോന്നല്ലൂർ മത്തായിപ്പടി വരെയുള്ള നാലരക്കിലോമീറ്റർ റോഡിെൻറ നിർമാണമാണ് നടക്കുന്നത്. ഇതിനായി 4.20 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആദൂർ പാലം ഉദ്ഘാടനം ചെയ്യാനെത്തിയ സമയത്ത് സ്ഥലം എം.എൽ.എയും മന്ത്രിയുമായ എ.സി. മൊയ്തീൻ ഇരുവശവും കാനയോട് കൂടിയ റോഡ് നിർമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. കാനയില്ലാതെ റോഡ് നിർമിച്ചാൽ മഴക്കാലത്ത് റോഡരുകിലുള്ള വീടുകളിലേക്ക് വെള്ളം കയറുമെന്ന് നാട്ടുകാർ ആരോപിച്ചു. കെ.കെ. ബാലകൃഷ്ണൻ, റഹീം ആദൂർ, എം.പി. റഫീഖ് തങ്ങൾ, കെ.എസ്. അലിമോൻ, കെ.എം. മുനീർ, ബാലകൃഷ്ണൻ കളത്തിപറമ്പിൽ, ടി.ആർ. നിസാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story