Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനരേന്ദ്ര മോദി പരമോന്നത...

നരേന്ദ്ര മോദി പരമോന്നത കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നു ^മാത്യു കുഴൽനാടൻ

text_fields
bookmark_border
നരേന്ദ്ര മോദി പരമോന്നത കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നു -മാത്യു കുഴൽനാടൻ മാള: തുഗ്ലക്ക് നയം സ്വീകരിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി പരമോന്നത കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാത്യു കുഴൽനാടൻ. വർഗീയ അക്രമ രാഷ്ട്രീയ ദുർഭരണത്തിനെതിരെ യു.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി മാളയിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.കെ. മാലിക്, ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വി.എ. അബ്ദുൽകരീം, ടി.എം. നാസർ, വി.എം. മുഹ്യിദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ പി.ഡി. ജോസ്, കെ.ഐ. നജീബ്, യു.ഡി.എഫ് നേതാക്കളായ ഒ.ആർ. ജിബി, ദേവസി മരോട്ടിക്കൽ, പി.കെ. നൗഷാദ്, വേണു വെണ്ണറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, എ.ആർ. രാധാകൃഷ്ണൻ, നിർമൽ സി. പാത്താടൻ, ജോൺ കെന്നഡി, കെ.കെ. രവി നമ്പൂതിരി, മുഹമ്മദ് ഫൗസി, എം.പി. സോണി, അയൂബ് കരൂപ്പടന്ന, ദിൽഷൻ കൊട്ടേക്കാട്ട്, കെ.എച്ച്. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story