Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTക്ഷാമകാല ഓർമയില്‍ മുളകൾ പൂത്തു
text_fieldsbookmark_border
ഇരിങ്ങാലക്കുട: കത്തുന്ന സൂര്യന്‍ ഭൂമിയെ ചുട്ടെടുക്കുമ്പോള്‍ നാടൊട്ടുക്കും മുളകള്‍ പൂത്തു. ജീവിത ചക്രത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പിക്കുകയും അതോടുകൂടി നശിക്കുകയും ചെയ്യുന്ന മുളക്കൂട്ടം പൂത്ത കാഴ്ച ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും വ്യാപകമാണ്. ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറിക്ക് പുറകിലും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തെ റോഡിലും മുളക്കൂട്ടം പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട്. സാധാരണയായി നവംബര്‍ മുതല്‍ ജനുവരി വരെ കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണിത്. ഔഷധ ഗുണമുള്ള മുളയരികൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാര്‍ എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലവും പൊതുവേ ജോലികള്‍ കുറവായ ജൂൺ, ജൂലൈ മാസങ്ങളും അതിജീവിക്കാന്‍ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രയിച്ചിരുന്നത് മുളയരിയായിരുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധം കൂടിയാണ് മുളയരി വിഭവങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story