Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട പൊലീസ്...

ഇരിങ്ങാലക്കുട പൊലീസ് ജീപ്പിൽ നിരീക്ഷണ കാമറ

text_fields
bookmark_border
ഇരിങ്ങാലക്കുട: 24 മണിക്കൂർ പ്രവര്‍ത്തന ശേഷിയുള്ള നിരീക്ഷണ കാമറ സംവിധാനം ഇരിങ്ങാലക്കുട പൊലീസി​െൻറ ജീപ്പില്‍ ഘടിപ്പിച്ചു. നൈറ്റ് വിഷന്‍ ഉള്ള കാമറ 360 ഡിഗ്രിയില്‍ തിരിക്കാവുന്നതാണ്. വാഹന പരിശോധന അടക്കമുള്ള പൊലീസി​െൻറ പ്രവര്‍ത്തനങ്ങള്‍ ഏറെ വിമര്‍ശനം നേരിടുന്നതിനാൽ ഇവ നിരീക്ഷിക്കുന്നതിനാണ് കാമറ സ്ഥാപിക്കുന്നത്. കൂടാതെ അക്രമ സ്വഭാവമുള്ള മാര്‍ച്ചുകളും മറ്റും റെക്കോഡ് ചെയ്യുന്നതിനും പട്രോളിങ്ങിനിടെ കാണുന്ന കുറ്റകൃത്യങ്ങള്‍ റെക്കോഡ് ചെയ്യുന്നതിനും ഈ കാമറ ഉപയോഗിക്കും. നടനകൈരളിയില്‍ അവധിക്കാല ക്യാമ്പ് ഇരിങ്ങാലക്കുട: പരിസ്ഥിതി പ്രവര്‍ത്തകരായ ഗൗതം സാരംഗ്, അനുരാധ സാരംഗ് എന്നിവര്‍ നയിക്കുന്ന പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ നടനകൈരളിയില്‍ സംഘടിപ്പിക്കും. നിത്യജീവിതത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സ് മുതല്‍ 15വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയുന്ന 20 കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ : 9400059559, 9495690218.
Show Full Article
TAGS:LOCAL NEWS 
Next Story