Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.ഡി.എഫി​െൻറ കർഷക...

എൽ.ഡി.എഫി​െൻറ കർഷക പ്രേമം കാപട്യം ^ഉണ്ണിയാടൻ

text_fields
bookmark_border
എൽ.ഡി.എഫി​െൻറ കർഷക പ്രേമം കാപട്യം -ഉണ്ണിയാടൻ തൃശൂർ: ഉപജീവന മാർഗമായി കൃഷിയെ മാത്രം ആശ്രയിക്കുന്ന ചെറുകിട-നാമമാത്ര കർഷകർക്ക് ഏഴ് മാസമായി കർഷക ക്ഷേമ പെൻഷൻ നൽകാത്തത് കടുത്ത വഞ്ചനയാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ പറഞ്ഞു. കാർഷിക മേഖലയുടെ തകർച്ചമൂലം ജീവിതം വഴിമുട്ടിയ കർഷകർക്ക് െപൻഷൻ ആശ്വാസമായിരുന്നു. കർഷകരോടൊപ്പെമന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫി​െൻറ കർഷക പ്രേമം കാപട്യമാണ്. വാക്കു പാലിക്കാൻ വകുപ്പു മന്ത്രിക്ക് പോലും സാധിക്കുന്നില്ല. വകുപ്പുകൾ തമ്മിലുള്ള ശീതസമരമാണ് പെൻഷൻ മുടങ്ങാൻ കാരണം. കർഷക പെൻഷൻ അടിയന്തരമായി നൽകണമെന്നും അല്ലാത്തപക്ഷം കേരള കോൺഗ്രസ്-എം സമരത്തിന് മുന്നിട്ടിറങ്ങുമെന്നും ഉണ്ണിയാടൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story