Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 11:14 AM IST Updated On
date_range 3 April 2018 11:14 AM ISTഡി സിനിമാസ് ഭൂമി ൈകയേറ്റം: കലക്ടറും വിജിലൻസും ഒളിച്ചു കളിക്കുന്നു
text_fieldsbookmark_border
തൃശൂര്‍: നടന്‍ ദിലീപിെൻറ തിയറ്റര്‍ ഡി സിനിമാസ് ഭൂമി ൈകയേറ്റ ആരോപണത്തിൽ കലക്ടറും വിജിലൻസും ഒളിച്ചുകളി തുടരുന്നു. ത്വരിതാന്വേഷണ റിപ്പോർട്ട് തള്ളി കേസെടുക്കാനുള്ള കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ വൈകിയതിനാണ് വിജിലൻസ് കോടതി വിമർശിച്ചത്. ഉടൻ തീരുമാനമെടുക്കാൻ ലാൻഡ് റവന്യു കമീഷണർ നിർദേശിച്ചെങ്കിലും മാസങ്ങൾക്ക് മുമ്പ് വാദം പൂർത്തിയാക്കിയിട്ടും തൃശൂർ കലക്ടർ തീരുമാനം വൈകിപ്പിക്കുകയാണ്. ചാലക്കുടിയില്‍ തിയറ്റര്‍ സമുച്ചയം നിര്‍മിക്കാൻ ഭൂമി കൈയേറിയെന്ന പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 15ന് കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കൈയേറ്റമില്ലെന്ന വിജിലന്‍സിെൻറ റിപ്പോര്‍ട്ട് തള്ളിയായിരുന്നു ഉത്തരവ്. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ കലക്ടറുടെ നടപടി നിയമപരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സിനിമാസിെൻറ പക്കലുള്ളത് സമീപത്തെ ക്ഷേത്രത്തിെൻറ ഒന്നര സെൻറ് ഭൂമിയാണെന്നും സര്‍ക്കാർ, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും കലക്ടര്‍ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ ജില്ല സര്‍വേ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച കലക്ടര്‍ ഭൂമി കൈയേറ്റം അന്വേഷിക്കുക സങ്കീർണമാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയാണെന്നും പരിശോധിച്ചു. പല രേഖകളും നഷ്ടപ്പെെട്ടന്നും വിശദമായ പരിശോധന ആവശ്യമാണെന്നും കലക്ടര്‍ കൗശിഗൻ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ദിലീപിന് മുമ്പ് ഈ ഭൂമി ഏഴു തവണ കൈമാറിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതി അടച്ചതായും കലക്ടർ കണ്ടെത്തി. മുമ്പ് നടത്തിയ പരിശോധനയില്‍ കൈയേറ്റം ഇല്ലെന്നും കണ്ടെത്തി. സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിെൻറ 90 സെൻറില്‍ ഒന്നര സെൻറ് ദേശീയപാതക്ക് വിട്ടുകൊടുത്തിരുന്നു. ഇൗ ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയതിനൊപ്പം ദിലീപിെൻറ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. അത് പിന്നീട് തിരുത്തി. എന്നാല്‍ പുറമ്പോക്ക് ഭൂമിയുടെ മറവില്‍ ൈകയേറ്റം നടന്നുവെന്നും ഈ ഭൂമിയില്‍ 35 സെൻറ് ചാലക്കുടി തോട് പുറമ്പോക്കാണെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നാണ് സര്‍വേ വിഭാഗത്തിെൻറ റിപ്പോര്‍ട്ട്. വിജിലൻസ് കോടതിയിൽ പൊതുപ്രവർത്തകൻ പി.ഡി. ജോസഫാണ് പരാതി നൽകിയത്. ആലുവ സ്വദേശിയും ദിലീപിെൻറ സുഹൃത്തുമായിരുന്ന സന്തോഷ് നൽകിയ പരാതിയാണ് കലക്ടറുടെ പരിഗണനയിലുള്ളത്. കേസിൽ കക്ഷി ചേർന്ന കൊച്ചിൻ ദേവസ്വം ബോർഡ് ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകൾ കലക്ടർക്ക് കൈമാറിയിരുന്നു. കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ വാദം പൂർത്തിയാക്കിയെങ്കിലും തീരുമാനമെടുക്കുന്നത് മാറ്റിവെക്കുകയായിരുന്നു. നിയമോപദേശം തേടുന്നുവെന്ന പേരിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതെന്നാണ് വിജിലൻസ് വൃത്തങ്ങളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story