Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതോൽപ്പാവ കൂത്ത്...

തോൽപ്പാവ കൂത്ത് സമാപിച്ചു

text_fields
bookmark_border
എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ 18 ദിവസമായി നടന്നുവന്ന . ഞായറാഴ്ച വൈകിട്ട് കൂത്തി​െൻറ സമാപനത്തോടനുബന്ധിച്ച് താലപ്പൊലി ഉണ്ടായി. തുടർന്ന് ശ്രീരാമപട്ടാഭിഷേകം കൂത്തോടെ ഈ വർഷത്തെ ദേശകൂത്തിന് തിരശ്ശീല വീണു. കൊച്ചിൻ ദേവസ്വം ബോർഡാണ് സമാപനത്തോടനുബന്ധിച്ച് കൂത്ത് നടത്തിയത്. ക്ഷേത്രത്തിൽ കൂത്ത് അവതരിപ്പിച്ചുവരുന്ന കിള്ളിമംഗലം ഉണ്ണികൃഷ്ണൻ നായരെ മുരിങ്ങത്തേരി ദേശത്തി​െൻറ നേതൃത്വത്തിൽ ആദരിച്ചു. പുനഃപ്രതിഷ്ഠയും പൂജാ മഹോത്സവവും എരുമപ്പെട്ടി: തോന്നല്ലൂർ മാരിയമ്മൻ കോവിലിലെ പുനഃപ്രതിഷ്ഠയും മാരിയമ്മൻ പൂജാ മഹോത്സവവും ആരംഭിച്ചു. നാലുമുതൽ ആറുവരെയാണ് പ്രധാന ചടങ്ങുകൾ. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ, നാഗപൂജ എന്നിവ നടന്നു. നാലിന് പാത്രമംഗലം പുഴയിൽ ആറാട്ട് എഴുന്നള്ളിപ്പ്, ഉടുക്കി​െൻറ അകമ്പടിയോടെ സത്യകുംഭം, ഏഴുനില കരകം, വേപ്പിലകരകം, തീപന്തം എന്നിവയുടെ അകമ്പടിയോടെ കോവിലിൽ എത്തിച്ചേരും. തുടർന്ന് വിശേഷാൽ പൂജകൾ നടക്കും. ഏപ്രിൽ അഞ്ചിന് ഉച്ചക്ക് മുനീശ്വരനുള്ള ഗുരുതി സമർപ്പണ ചടങ്ങുകളോടെ മാരിയമ്മൻ ഉത്സവം അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story