Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 11:08 AM IST Updated On
date_range 1 April 2018 11:08 AM ISTസ്പർശം ചിത്രപ്രദർശനം ഇന്നു മുതൽ
text_fieldsbookmark_border
തൃശൂർ: കാഴ്ച്ചയില്ലാത്തവർക്ക് തൊട്ടറിയാൻ കഴിയുന്ന ചിത്രങ്ങളുടെ പ്രദർശനം 'സ്പർശം' ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ഞായറാഴ്ച തുടങ്ങും. ചാക്ക് കാൻവാസിൽ മൈലാഞ്ചിക്കുഴമ്പ് ഉപയോഗിച്ചാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ശ്രീകേരളവർമ കോളജിലെ കാഴ്ച്ചവൈകല്യമുള്ള വിദ്യാർഥികൾക്കായാണ് സ്പർശത്തിെൻറ ആദ്യപ്രദർശനം സംഘടിപ്പിച്ചത്. നാലുവരെ നടക്കുന്ന പ്രദർശനത്തിൽ അവസാനദിനം ചിത്രങ്ങൾ വിൽക്കും. ലഭിക്കുന്ന വരുമാനം കാഴ്ച്ചവൈകല്യമുള്ളവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. പ്രദർശനം സബ് കലക്ടർ ഡോ. രേണുരാജ്, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ, ജയരാജ് വാര്യർ എന്നിവർ ചേർന്ന് നിർവഹിക്കും. ചിത്രകാരൻ നിഖിൽ വർണ, എം. മധുമോഹൻ, ജസ്ലിൻ ജെയിംസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികാഘോഷം തൃശൂർ: പൂമല പുനർജനി 14-ാം വാർഷികാഘോഷം മൂന്നിന് വൈകീട്ട് നാലിന് ഡി.ടി.പി.സി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരി സാറാ ജോസഫ് മുഖ്യാതിഥിയാവും. ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോ, പ്രസീത ചാലക്കുടിയുടെ നാടൻകലോത്സവം, പുനർജനി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ആഘോഷത്തിെൻറ ഭാഗമായി നടക്കും. ശ്രീകേരളവർമ കോളജിൽ നിന്നും ഫിലോസഫി വിഭാഗം തലവനായി വിരമിച്ച ഡോ. ജോൺസ് കെ. മംഗലമാണ് പുനർജനി തുടങ്ങുന്നത്. ഈ വർഷമാണ് അദ്ദേഹം സർവിസിൽ നിന്നും വിരമിച്ചത്. ഡോ. ജോൺസിെൻറ പിറന്നാളാഘോഷവും ഇതോടൊപ്പം നടക്കും. വർത്തസമ്മേളനത്തിൽ ഡോ ജോൺസ് കെ. മംഗലം, ടി.എൽ. ഷോജി, ജോൺസൺ പൊന്മണിശ്ശേരി, ഡോ.കെ. ചന്ദ്രശേഖരൻ, എം.ടി. ബൈജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story