Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

text_fields
bookmark_border
എരുമപ്പെട്ടി: കുണ്ടന്നൂരിൽ . നാലംഗ കുടുംബം തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുണ്ടന്നൂർ വെള്ളകുന്ന് പട്ടികജാതി കോളനിയിലെ പട്ടിളപടി വീട്ടിൽ അജയ​െൻറ വീടാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. മഴയില്‍ നനഞ്ഞ് കുതിർന്നുനിന്നിരുന്ന വീടി​െൻറ ചുവരുകളും പിറകെ മേൽക്കൂരയും വീഴുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന അജയനും ഭാര്യ രാധികയും ചുവർ വീഴുന്ന ശബ്ദം കേട്ട് മക്കളായ ആര്യ (ആറ്) ആദർശന (മൂന്ന്) എന്നിവരെ എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. മൺചുവരിനാൽ നിർമിതമായ വീടിന് 60 വർഷത്തിലധികം പഴക്കമുണ്ട്. വീട് നിൽക്കുന്ന സ്ഥലത്തി​െൻറ രേഖകൾ നഷ്ടപ്പെട്ടതിനാൽ പുതിയ വീട് നിർമിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Show Full Article
TAGS:LOCAL NEWS 
Next Story