Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:31 AM IST Updated On
date_range 30 Sept 2017 10:31 AM ISTഇന്ന് വിജയദശമി
text_fieldsbookmark_border
തൃശൂർ: . കുരുന്നുകൾ ആദ്യക്ഷരം കുറിച്ച് അറിവിെൻറ ലോകത്തേക്ക് കടക്കുന്ന ദിനം. വിദ്യാരംഭ ചടങ്ങുകൾക്ക് ആരാധനാലയങ്ങളിൽ വിപുല സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തൽ കേന്ദ്രമായ ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമശാസ്ത ക്ഷേത്രം, ഗുരുവായൂർ, ശ്രീവടക്കുന്നാഥൻ, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഒരുക്കം പൂർത്തിയായി. ക്ഷേത്രങ്ങളിൽ തിരക്ക് പരിഗണിച്ച് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മഹാനവമി നാളിൽ ക്ഷേത്രങ്ങളിൽ തിരക്കായിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെ വിവിധ സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളും നടന്നു. പുലർച്ചെ നാലരയോടെ തന്നെ വിജയദശമി ക്ഷേത്രചടങ്ങുകളും എഴുത്തിനിരുത്തലും തുടങ്ങും. തിരുവുള്ളക്കാവിൽ പ്രത്യേകം കൗണ്ടർ തിരിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നത്. മഹാനവമിയോടനുബന്ധിച്ച് തൃശൂര്‍ തെക്കേമഠത്തില്‍ ആചാര്യസംഗമം നടന്നു. തൃശൂര്‍ ചിന്മയമിഷന്‍ മഠാധിപതി സ്വാമി ഗഭീരാനന്ദ സരസ്വതി സംഗമം ഉദ്ഘാടനം ചെയ്തു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അധ്യക്ഷത വഹിച്ചു. വിവിധ ആശ്രമങ്ങളിലെ സന്യാസിവര്യന്മാർ പങ്കെടുത്തു. ഡോ.ഒ.എസ്. കൃഷ്ണന്‍ നമ്പൂതിരി ആചാര്യന്‍മാരെ പാദപൂജ ചെയ്തു. തെക്കേമഠം മാനേജര്‍ വടക്കുമ്പാട്ട് നാരായണന്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story