Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:31 AM IST Updated On
date_range 29 Sept 2017 10:31 AM ISTജില്ല സഹ. ബാങ്ക് പൊതുയോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
text_fieldsbookmark_border
തൃശൂർ: ജില്ല സഹകരണ ബാങ്ക് പൊതുയോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. പൊതുയോഗം വിളിക്കാനും നിയമാവലി ഭേദഗതി ചർച്ച ചെയ്യാനും അഡ്മിനിസ്ട്രേറ്റർക്ക് അധികാരമില്ലെന്ന് ആരോപിച്ചാണ് നടപടി. പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രതിനിധികളായ ഇ. വേണുഗോപാലമേനോൻ, ഒ.എസ്. ചന്ദ്രൻ, പി. സുലൈമാൻ, ഇരിങ്ങാലക്കുട അർബൻ ബാങ്ക് പ്രസിഡൻറ് എം.പി. ജാക്സൺ എന്നിവരാണ് ഇറങ്ങിപ്പോയത്. യു.ഡി.എഫ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് ജില്ല ബാങ്ക്. ഭരണസമിതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിേക്ക, പൊതുയോഗം വിളിച്ച് നിയമാവലി ഭേദഗതി ചർച്ച ചെയ്യാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരമില്ലെന്നും നടപടി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ നൽകിയ വിയോജനക്കുറിപ്പ് നിരസിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 958 അഫിലിയേറ്റഡ് ഓഹരിയുടമ ബാങ്കുകളാണ് ജില്ല ബാങ്കിനുള്ളത്. ഇതിൽ 162 ബാങ്കുകൾക്ക് മാത്രമേ പൊതുയോഗ നോട്ടീസ് അയച്ചിരുന്നുള്ളൂ. അംഗങ്ങളുടെ മൗലികാവകാശത്തിെൻറ ലംഘനമാണെന്നും മൗലികാവകാശത്തിൽ ഭേദഗതി വരുത്തുന്ന സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനും ഭരണഘടന ഭേദഗതിക്കും ഭരണഘടനയുടെ ആർട്ടിക്കിൾ 31 എ പ്രകാരം ഇന്ത്യൻ പ്രസിഡൻറിെൻറ അംഗീകാരം വേണമെന്നിരിേക്ക ഇത് കാറ്റിൽപ്പറത്തിയുള്ളതാണ് ഇടതുപക്ഷ സർക്കാറിെൻറ നടപടിയെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എം.കെ. അബ്ദുസ്സലാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story