Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കുകൾ സാമൂഹിക...

ബാങ്കുകൾ സാമൂഹിക പ്രതിബദ്ധത മറക്കരുത്​ ^പി.കെ. ബിജു എം.പി

text_fields
bookmark_border
ബാങ്കുകൾ സാമൂഹിക പ്രതിബദ്ധത മറക്കരുത് -പി.കെ. ബിജു എം.പി തൃശൂർ: സംസ്ഥാനം കാർഷിക സ്വയംപര്യാപ്തത കൈവരിക്കാൻ ബാങ്കുകളുടെ സഹകരണം ആവശ്യമാണെന്ന് ഡോ. പി.കെ. ബിജു എം.പി. 2017--18 വർഷത്തെ ആദ്യപാദ ജില്ല ബാങ്കിങ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിേക്ഷപത്തി​െൻറ 50 ശതമാനത്തിൽ താഴെ മാത്രമേ വായ്പ ഇനത്തിൽ ചെലവഴിച്ചിട്ടുള്ളൂ എന്ന രേഖകൾ നല്ല സന്ദേശമല്ല നൽകുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം അവസാനിപ്പിക്കണം. എസ്.എം.ഇ (ചെറുകിട ഇടത്തരം സംരംഭക) വായ്പകൾക്ക് ബാങ്കുകൾ മുൻഗണന നൽകണം. ബാങ്കിങ് സേവനം കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാൻ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകൾ ശ്രമം ആരംഭിക്കണമെന്നും എം.പി ഓർമിപ്പിച്ചു. ജില്ലതല ബാങ്കിങ് അവലോകന സമിതിക്ക് റിപ്പോർട്ട് നൽകാത്ത ജില്ലയിലെ 43 ശതമാനം ബാങ്കുകളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സമിതി അധ്യക്ഷൻ കലക്ടർ ഡോ. എ. കൗശിഗൻ പറഞ്ഞു. ജില്ലയുടെ വികസന പ്രവർത്തനത്തിൽ പ്രതിബദ്ധതയില്ലാത്ത ബാങ്കുകളാണ് റിപ്പോർട്ട് നൽകാത്തത്. ഇത് സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തും. ആർ.ബി.ഐ ഇത് ഗൗരവമായി പരിഗണിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കുന്ന സഹായവും തൊഴിലുറപ്പ് വേതനവും വായ്പ കുടിശ്ശികയിലേക്ക് ബാങ്കുകൾ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ആർ.ആർ. കനകാംബരൻ, കനറ ബാങ്ക് എ.ജി.എം സി.കെ. ഗിരീഷ്, റിസർവ് ബാങ്ക് ജില്ല മാനേജർ ഹാർലിൻ ഫ്രാൻസീസ് ചിറമേൽ, നബാർഡ് എ.ജി.എം ദീപ എസ്. പിള്ള എന്നിവർ സംസാരിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി അവലോകനം തൃശൂർ: തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നിർവഹണ പുരോഗതി അവലോകനം ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ടിന് തൃശൂർ ടൗൺ ഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story