Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:32 AM IST Updated On
date_range 28 Sept 2017 10:32 AM ISTഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; യാത്രക്കാരും സംഘടനകളും പ്രക്ഷോഭത്തിന്
text_fieldsbookmark_border
ഇരിങ്ങാലക്കുട: തിരുവനന്തപുരം ഡിവിഷനിലെ വൃത്തിഹീനമായ നാല് റെയിൽവേ സ്റ്റേഷനുകളിലൊന്നായി സതേൺ റെയിൽവേ കണ്ടെത്തിയ ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനായ ഇരിങ്ങാലക്കുടയുടെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. യാത്രക്കാരും ഇതര സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യാതൊരു സഹകരണവും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷെൻറ വികസനത്തിന് ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. യാത്രക്കാരുടെയും സംഘടനകളുടെയും നിരന്തരമായ മുറവിളിക്ക് ഒടുവിലാണ് റെയിൽവേ അധികൃതർ എന്തെങ്കിലും വികസന പദ്ധതി പ്രഖ്യാപിക്കുക. ഇതാകട്ടെ പലപ്പോഴും പ്രഖ്യാപനങ്ങളിൽമാത്രം ഒതുങ്ങും. ബംഗളൂരു -കന്യാകുമാരി െഎലൻഡ് എക്സ്പ്രസിെൻറ സമയമാറ്റംമൂലം ദുരിതത്തിലായ യാത്രക്കാർക്ക് പാസഞ്ചർ ട്രെയിൻ അനുവദിക്കുമെന്ന വാഗ്ദാനം നടപ്പാക്കുക, പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, തിരുവനന്തപുരം - ചെന്നൈ മെയിലിെൻറ നിർത്തലാക്കിയ സ്റ്റോപ്പ് പുനരാരംഭിക്കുക എന്നിവയാണ് യാത്രക്കാരുടെ പ്രധാന ആവശ്യങ്ങൾ. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോം ഉയർത്തി നവീകരിക്കുക, സ്റ്റേഷനിലേക്കുള്ള പ്രധാന നടപ്പാത സഞ്ചാരയോഗ്യമാക്കുക, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലും സ്റ്റേഷൻ പരിസരത്തും രാത്രികാലങ്ങളിൽ സുരക്ഷ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രക്ഷോഭത്തിന് മുന്നോടിയായി എം.പി, എം.എൽ.എ, വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതൃത്വത്തിലുള്ള നേതാക്കൾക്ക് നിവേദനം നൽകുന്നതിന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പാർക്കിങ് ഏരിയയിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ച് വാഹനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. ബിജു, ട്രഷറർ ഉണ്ണികൃഷ്ണൻ പുളിക്കൽ, രാമചന്ദ്രൻ മറ്റത്തിൽ, ഷാജു ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story