Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:32 AM IST Updated On
date_range 28 Sept 2017 10:32 AM ISTവൺ മില്യൺ ഗോൾ കാമ്പയിൻ
text_fieldsbookmark_border
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ 'വൺ മില്യൺ ഗോൾ' പ്രോഗ്രാം നടത്തി. തൃത്തല്ലൂർ കമല നെഹ്റു സ്കൂൾ ഗ്രൗണ്ടിൽ മുരളി പെരുനെല്ലി എം.എൽ.എ ആദ്യ ഗോളടിച്ച് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സബിത്ത്, ഹേമലത, റീന പ്രദീപ്, റീന എന്നവര്‍ പങ്കെടുത്തു. വാടാനപ്പള്ളി ഭഗവതി ക്ഷേത്രം പരിസരത്ത് സംഘടിപ്പിച്ച പരിപാടി സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എ. അബു, സുധീഷ് എന്നിവരുടെ ഗോളോടെ തുടങ്ങി. വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ചായക്കടയിൽ മോഷണശ്രമം പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി സെൻററിലെ ഷമീം ടീ സ്റ്റാളിൽ മോഷണശ്രമം. ആക്റ്റ്സ് പ്രവർത്തകർ സ്ഥാപിച്ച സംഭാവനപ്പെട്ടിയാണ് മോഷ്്ടിക്കാൻ ശ്രമിച്ചത്. കാളിപറമ്പിൽ രവിയുേടതാണ് കട. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചായപ്പീടികയുടെ ഇരുമ്പിെൻറ നെറ്റ് പൊളിച്ചാണ് പെട്ടി കവരാൻ ശ്രമിച്ചത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാപ്പിള്ളി യൂനിറ്റ്, ചെമ്മാപ്പിള്ളി ജനകീയ കൂട്ടായ്മ എന്നിവർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story