Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 10:34 AM IST Updated On
date_range 27 Sept 2017 10:34 AM ISTആശങ്കക്ക് വകയില്ല; ചിലർ താറടിച്ച് കാണിക്കുന്നു ^ബി.ആർ.ഡി ഗ്രൂപ്
text_fieldsbookmark_border
ആശങ്കക്ക് വകയില്ല; ചിലർ താറടിച്ച് കാണിക്കുന്നു -ബി.ആർ.ഡി ഗ്രൂപ് തൃശൂർ: ബി.ആർ.ഡി ഗ്രൂപ് സ്ഥാപനങ്ങൾ നല്ല സാമ്പത്തിക അടിത്തറയിലാണെന്നും സ്ഥാപനങ്ങളെക്കുറിച്ച് ആശങ്കക്ക് വകയിെല്ലന്നും കമ്പനി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ഒാഹരി ഉടമകളിൽ ചിലർ കമ്പനിയെ താറടിച്ച് കാണിക്കുകയാണെന്നും അവർ കുറ്റെപ്പടുത്തി. വിവിധ ബി.ആർ.ഡി സ്ഥാപനങ്ങളുടെ മൊത്തം ലാഭം 25.41 കോടിയാണ്. കഴിഞ്ഞ വർഷത്തേക്കാൾ നാല് കോടി വർധിച്ചു. ഒാഹരി ഉടമകൾക്ക് 18 ശതമാനം ലാഭവിഹിതം പണമായി തന്നെ നൽകുന്നുണ്ട്. കമ്പനി ഒാഹരികൾ വിപണനം െചയ്യുന്നില്ല. ഒാഹരി ഉടമകളാണ് അത് ചെയ്യുന്നത്. അക്കാര്യത്തിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തമില്ല. നിമാനുസൃതമായാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് റിസർവ് ലാഭവിഹിതമടക്കം 178 കോടിയുടെ മൂലധനമുണ്ട്. 250 കോടിയുടെ ആസ്തിയുണ്ട്. കമ്പനിയുടെ വാർഷിക പൊതുയോഗം ബുധനാഴ്ച തൃശൂർ അഞ്ചേരി ചിറയിലെ സീവീസ് ഒാഡിറ്റോറിയത്തിലും കുന്നംകുളം സി.എസ്.െഎ ഹെറിറ്റേജിലും നടക്കും. വാർത്തസമ്മേളനത്തിൽ കോചെയർമാനും ജോയൻറ് മാനേജിങ് ഡയറക്ടറുമായ സി.ജെ. കൊച്ചുമാത്യു, സി.കെ. അപ്പുമോൻ, ടി.കെ. സുരേന്ദ്രൻ, ജിജിൻ സുരേന്ദ്രൻ, സി.െജ. റാഫേൽ എന്നിവർ പെങ്കടുത്തു. 'ബി.ആർ.ഡി ഗ്രൂപ് ഒാഹരി ഉടമകളെ കബളിപ്പിക്കുന്നു' തൃശൂർ: വൻ തുക നിക്ഷേപമായി സ്വീകരിച്ച ബി.ആർ.ഡി കമ്പനി മുതൽ മുടക്കുപോലും തിരികെ നൽകാതെ കബളിപ്പിക്കുന്നതായി ഒാഹരി ഉടമകൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ലാഭവിഹിതമായി നൽകിയ ബോണസ് ഒാഹരികൾ പിന്നീട് പണമായി മാറ്റിനൽകുമെന്ന വാഗ്ദാനം പാലിക്കാതെ വഞ്ചിക്കുകയാണെന്നും അവർ ആരോപിച്ചു. കമ്പനിയുടെ ഇൗ നടപടി മൂലം ഒാഹരി ഉടമകൾ വലിയ പ്രയാസത്തിലാണ്. ലാഭവിഹിതം ബോണസ് ഒാഹരികളായാണ് നൽകിയത്. എപ്പോൾ വേണമെങ്കിലും അത് പണമായി മാറ്റി നൽകുമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചു. കമ്പനിയിൽ നടക്കുന്ന ജനവിരുദ്ധ നടപടികളിൽ മനംനൊന്ത് കമ്പനി മുൻ ഡയറക്ടറും ചെയർമാെൻറ ബന്ധുവുമായ ഡേവിഡ് രാജ് കഴിഞ്ഞ ദിവസം രാജിവെച്ചു. കമ്പനിയുടെ നടപടിക്കെതിരെ ബി.ആർ.ഡി. വിമൻ കലക്ടിവ് നടത്തിയ പട്ടിണി സമരത്തെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് കമ്പനി ഭാരവാഹികൾ ശ്രമിച്ചത്. ചില രാഷ്ട്രീയ നേതാക്കൾ വരെ പണം കൊടുത്ത് വശത്താക്കി നിശ്ശബ്ദരാക്കിയതായും അവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ഡേവിഡ് രാജ്, സഖറിയ, ബി.ആർ.ഡി വിമൻ കലക്ടിവ് കോ ഒാഡിനേറ്റർ ഷീല സുനിൽ, ടോളി, അശ്റഫ് ബാവ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story