Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബത്തിന്...

കുടുംബത്തിന് കൈത്താങ്ങായി പെന്‍ഷനേഴ്‌സ് യൂനിയന്‍

text_fields
bookmark_border
ആമ്പല്ലൂര്‍-: കല്ലൂരില്‍ കുടുംബത്തിന് കൈത്താങ്ങായി പെന്‍ഷനേഴ്‌സ് യൂനിയന്‍. കല്ലൂര്‍ പാലക്കപറമ്പ് മില്ലേനിയം റോഡില്‍ താണിക്കപ്പറമ്പ് വീട്ടില്‍ ആൻറണി -ബിന്ദു ദമ്പതികളുടെ വീട് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ കല്ലൂര്‍ യൂനിറ്റ് അംഗങ്ങള്‍ നവീകരിച്ച് നല്‍കി. ടെയ്ലര്‍ ആയ ആൻറണിയും അർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന ബിന്ദുവും നാല് മക്കളും കഴിഞ്ഞ വീട് ശോച്യാവസ്ഥയിലായിരുന്നു. ദുരിതം കണ്ടറിഞ്ഞ പെന്‍ഷനേഴ്സ് യൂനിയന്‍ അംഗങ്ങളാണ് യൂനിറ്റ് പ്രസിഡൻറ് എം.എ. ജോസി​െൻറ നേതൃത്വത്തില്‍ തുക സമാഹരിച്ച് വീട് നവീകരിച്ചത്. പഞ്ചായത്തംഗം സന്ദീപ് കണിയത്തും കാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മോട്ടോറും വാട്ടര്‍ ടാങ്കും വാങ്ങാന്‍ പഞ്ചായത്ത് സഹായം നല്‍കി. നവീകരിച്ച വീട് കുടുംബത്തിന് കൈമാറി. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രേമ കുട്ടന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ല പ്രസിഡൻറ് എ.പി. ജോസ്, സെക്രട്ടറി പി.എസ്. ഗിരിജാവല്ലഭന്‍, ജില്ലാ പഞ്ചായത്തംഗം ഇ.എ. ഓമന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രീബനന്‍ ചുണ്ടേലപറമ്പില്‍, അല്‍ഫോന്‍സ സ്റ്റീമ സ്റ്റീഫന്‍, പെന്‍ഷനേഴ്സ് യൂനിയന്‍ ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, കെ.എം. ശിവരാമന്‍, എം.കെ. റപ്പായി, കെ.കെ. ഭാരതി, ഷെന്നി ആൻറോ, സൈമണ്‍ നമ്പാടന്‍ എന്നിവര്‍ പങ്കെടുത്തു. ബോധവത്കരണം ആമ്പല്ലൂര്‍-: കൊടകര ഐ.സി.ഡി.എസ് പദ്ധതിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അംഗൻവാടി പ്രവര്‍ത്തകര്‍ക്കുമായി സ്ത്രീധന നിരോധന നിയമം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എം.എന്‍. ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍ ക്ലാസ് എടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ ആശ ഉണ്ണികൃഷ്ണന്‍, ബിജി, കൊടകര ശിശുവികസന പദ്ധതി ഓഫിസര്‍ എന്‍. ദേവി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story