Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:34 AM IST Updated On
date_range 24 Sept 2017 10:34 AM ISTനഗരം അഴീക്കോടൻ രാഘവനെ അനുസ്മരിച്ചു
text_fieldsbookmark_border
തൃശൂർ: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം സി.പി.എമ്മിെൻറയും സി.എം.പിയുടെയും നേതൃത്വത്തിൽ ആചരിച്ചു. അഴിക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിൽ പ്രത്യേകമൊരുക്കിയ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പൊതുസമ്മേളനവും നടന്നു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനും മന്ത്രി എ.സി. മൊയ്തീനും പുഷ്പചക്രമർപ്പിച്ചു. നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും ആര്‍.എസ്.എസിനെ ന്യായീകരിക്കുകയാണെന്നും വര്‍ഗീയ വാദികളുമായി കോണ്‍ഗ്രസിന് പല കാലത്തും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി എ.സി. മൊയ്തീന്‍ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. അഴീക്കോടനെ ഇല്ലാതാക്കുന്നതിലൂടെ സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതിയവരെ നിരാശരാക്കി സി.പി.എം വളർച്ച നേടിയെന്ന് ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ പറഞ്ഞു. പി.കെ. ഷാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ബിജു എം.പി, മേയര്‍ അജിത ജയരാജന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് പൊതുസമ്മേളനത്തോടനുബന്ധിച്ച് വിവിധ ഏരിയ കമ്മിറ്റികളിൽനിന്ന് എത്തിയ ചുവപ്പ് സേനാംഗങ്ങൾ സ്വരാജ് റൗണ്ടിനെ ചെങ്കടലാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ചിെൻറ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സി.എം.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഴീക്കോടന്‍ രക്തസാക്ഷിത്വദിനം ആചരിച്ചു. ചെട്ടിയങ്ങാടിയിലേക്ക് പ്രകടനമായെത്തിയ നേതാക്കളും പ്രവര്‍ത്തകരും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണയോഗം സി.എം.പി ജില്ല സെക്രട്ടറി എം.കെ. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വർഗീയ ഫാഷിസ്റ്റ് വെല്ലുവിളികളെ നേരിടാൻ ശക്തമായ ഇടതുപക്ഷ പ്രസ്ഥാനം അനിവാര്യമായ കാലഘട്ടമാണിതെന്ന് കണ്ണൻ പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വികാസ് ചക്രപാണി, പി. വിജയകുമാര്‍, എ.എം. രമേശന്‍, പി.പി. പോൾ, സെൻട്രൽ കൗൺസിൽ നേതാക്കളായ ജയൻ അരിമ്പ്ര, പി.ആർ. സുധാകരൻ, കെ.എസ്. ശാന്തകുമാരി, അഡ്വ. എം.വി. ഷീല, സി.പി. വില്യംസ്, എം.എം. ജോയ്, എം.ആർ. അജയൻ തുടങ്ങിയവര്‍ സംസാരിച്ചു. സി.എം.പി ജില്ല കൗൺസിൽ നടത്തിയ അനുസ്മരണ സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി.ആർ.എൻ. നമ്പീശൻ ഉദ്ഘാടനം ചെയ്തു സാം സഖറിയാസ്, പി.ജെ. തോമസ് മാസ്റ്റർ, ജെയ്സിങ് കൃഷ്ണൻ, എ.കെ. സുധേഷ്കുമാർ, എ.ഐ. തോമസ്, സുൈലഖ സിദ്ദീഖ്, വി.ആർ. ശ്രീകൃഷ്ണൻ, ടി.വി. വാസു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story