Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള പഞ്ചായത്ത് വൈസ്...

മാള പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജിക്കത്ത് നൽകിയെന്ന്

text_fields
bookmark_border
മാള: പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി.ഐയിലെ ബിന്ദു ബാബു രാജിക്കത്ത് നൽകിയെന്ന് സൂചന. പ്രസിഡൻറ് പി.കെ. സുകുമാരന് കത്ത് നൽകിയതായാണ് അറിയുന്നത്. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ സി.പി.എമ്മി​െൻറ പി.കെ.സുകുമാരനാണ് പ്രസിഡൻറ്. സി.പി.എം -സി.പി.ഐ ധാരണ പ്രകാരം 17 മാസ കാലാവധിയിൽ സി.പി.ഐക്ക് പ്രസിഡൻറ് സ്ഥാനം കൈമാറണം. എന്നാൽ, കാലാവധി തികഞ്ഞിട്ടും സി.പി.എം സ്ഥാനമാറ്റത്തിന് തയാറായില്ല. നാല് മാസം കാത്തിരുന്നിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് രാജിക്കത്ത് നൽകിയതെന്ന് പറയുന്നു. ഇരുപതംഗ പഞ്ചായത്തിൽ സി.പി.എമ്മിന് എട്ടും സി.പി.ഐക്ക് നാലും അംഗങ്ങളാണുള്ളത്. സി.പി.എം സ്വതന്ത്രൻ ഒന്ന്, യു.ഡി.എഫ് നാല്, ബി.ജെ.പി രണ്ട്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.ഐയിലെ എസ്.സി സീറ്റിൽ വിജയിച്ച ശോഭ സുഭാഷിെന പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story