Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവേശനത്തിന്​ കോഴ:...

പ്രവേശനത്തിന്​ കോഴ: എയ്​ഡഡ്​ കോളജുകൾക്കെതിരെ അന്വേഷണവുമായി വിജിലൻസ്​

text_fields
bookmark_border
കോളജുകളിൽനിന്ന് രേഖകൾ ശേഖരിച്ചു കെ.പി. യാസിർ മലപ്പുറം: എയ്ഡഡ് കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിന് മാനേജ്മ​െൻറുകൾ കോഴ വാങ്ങുന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിലെ സ്പെഷൻ ഇൻവെസ്റ്റിഗേഷൻ യൂനിറ്റാണ് സംസ്ഥാന വ്യാപകമായി കോളജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സർക്കാർ ഗ്രാൻറ് വാങ്ങി പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ, മാനേജ്മ​െൻറ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വൻേതാതിൽ പണം പിരിക്കുന്നെന്ന ആക്ഷേപം ശക്തമാണ്. ഇടനിലക്കാർ വഴിയും നേരിട്ടും പണം പിരിക്കുന്നെന്ന രഹസ്യവിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിലാണ് മുഴുവൻ എയ്ഡഡ് കോളജുകളുെടയും 2016ലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നത്. മുഴുവൻ രേഖകളും കോളജുകളിൽനിന്ന് വിജിലൻസ് ശേഖരിച്ചു. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട മാനേജ്മ​െൻറ്, കമ്യൂണിറ്റി, ഒാൺലൈൻ അലോട്ട്മ​െൻറ് വിശദാംശങ്ങൾ ഇനം തിരിച്ചുനൽകാനാണ് സെപ്റ്റംബർ 11ന് വിജിലൻസ് ആസ്ഥാനത്തുനിന്ന് കോളജുകൾക്ക് കത്ത് നൽകിയത്. കഴിഞ്ഞ 20നകം കോളജുകൾ വിവരങ്ങൾ കൈമാറിയെന്നാണ് സൂചന. കഴിഞ്ഞവർഷം വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ പേര്, രക്ഷകർത്താവി​െൻറ പേര്, ഫോൺ നമ്പർ, മേൽവിലാസം, പഠിക്കുന്ന കോഴ്സ് എന്നിവയാണ് ശേഖരിച്ചത്. വിജിലൻസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി എ. പ്രദീപ് കുമാറി​െൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതികളിൽ കേന്ദ്രീകരിച്ചും അല്ലാതെയും വിശദാന്വേഷണമുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന് നേരിട്ടും വിശദാംശം ശേഖരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story