Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:37 AM IST Updated On
date_range 23 Sept 2017 10:37 AM ISTപി.എഫ് പെൻഷൻകാരുടെ പേരിൽ അനധികൃത പണപ്പിരിവെന്ന്
text_fieldsbookmark_border
തൃശൂർ: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുെട മുൻ ഭാരവാഹികൾ അനധികൃത പണപ്പിരിവ് നടത്തുന്നതായി സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. സദാനന്ദൻപിള്ള വാർത്താക്കുറിപ്പിൽ ആരോപിച്ചു. പലവിധ ആരോപണങ്ങളെ തുടർന്ന് പഴയ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ച് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അതിന് ശേഷവും പഴയ ജില്ല ഭാരവാഹികൾ യോഗം ചേരുകയും ലെറ്റർ ഹെഡ് ഉപയോഗിക്കുകയും രസീത് കൈവശം വെച്ച് പണപ്പിരിവ് നടത്തുകയുമാണ്. കൈവശമുള്ള രേഖകളും കണക്കും അഡ്ഹോക് കമ്മിറ്റിക്ക് നൽകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഴയ ഭാരവാഹികളുമായി നടത്തുന്ന ഇടപാടുകൾക്ക് സംഘടന ഉത്തരവാദിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റ്, അഡ്ഹോക് കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിച്ചു. പ്രസിഡൻറ് ടി.പി. ഉണ്ണിക്കുട്ടി, വർക്കിങ് പ്രസിഡൻറ് ടി. മോഹനൻ, ട്രഷറർ വി.കെ. ചന്ദ്രൻ, യൂനിറ്റ് ഭാരവാഹികളായ ചന്ദ്രൻ നായർ, വേണുഗോപാൽ, ജനാർദനൻ മേനോൻ, മോഹനൻ ഗുരുവായൂർ, രാമസദാസ് പൊങ്ങണംകാട്, വെങ്കിടാചലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story