Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീസ്​ൽസ്​^റുബെല്ല...

മീസ്​ൽസ്​^റുബെല്ല പ്രതിരോധ കുത്തിവെപ്പ്​

text_fields
bookmark_border
മീസ്ൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് തൃശൂർ: മീസ്ൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പി​െൻറ ഭാഗമായി ജില്ലയിൽ വ്യാപക പ്രചാരണം നടത്തുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള ആറര ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നൽകുക. ജില്ലതല ഉദ്ഘാടനം ഒക്‌ടോബര്‍ മൂന്നിന് ചാവക്കാട് മണത്തല ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. അന്ന് ജില്ലാതലത്തിൽ ഭവനസന്ദർശനത്തിലൂടെ രോഗപ്രതിരോധ പ്രചാരണം നടത്തും. ഇൗമാസം 25 മുതല്‍ 28 വരെ ഗുരുവായൂര്‍, ചാവക്കാട്, കടപ്പുറം, കുന്നംകുളം മേഖലകളില്‍ 20 സ്ഥലങ്ങളിലായി ബോധവത്കരണ തെരുവുനാടകം, 25ന് ജില്ലയിലെ 1403 സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി, പ്രത്യേക രക്ഷാകര്‍തൃ സമിതി യോഗം, ബോധവത്കരണ ക്ലാസ്, ഡി.ഇ.ഒ, എ.ഇ.ഒ തലത്തില്‍ പ്രധാനാധ്യാപകര്‍ക്കും നോഡല്‍ അധ്യാപകര്‍ക്കും വിശദീകരണ യോഗം എന്നിവ നടക്കും. 28ന് ജില്ലയില്‍ 100 സ്ഥലങ്ങളില്‍ കുട്ടികളുടെ ബോധവത്കരണ റാലി നടക്കും. ജില്ലതല റാലി ചാവക്കാട്ടാണ്. 27ന് ജില്ലതല റാലി തൃശൂർ ടൗണ്‍ഹാളില്‍നിന്ന് ആരംഭിച്ച് തെക്കേഗോപുരനടയില്‍ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story