Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

'ചെറുപ്രസിദ്ധീകരണങ്ങളുടെ നിലനിൽപിന് ഭീഷണി'

text_fields
bookmark_border
മാള: പ്രാദേശിക ചെറുപ്രസിദ്ധീകരണങ്ങളുടെ നിലനിൽപിന് ഭീഷണിയുയർത്തുന്നതാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ വധമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശ്ശേരിയിൽ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ ദ്വിദിന എഴുത്തുകാരുടെ കൂട്ടായ്മ സമാപനത്തിലാണ് അഭിപ്രായം ഉയർന്നത്. പ്രാദേശിക ബദൽ മാധ്യമങ്ങൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനാലാണ് ഫാഷിസ്റ്റ് ശക്തികൾ അവയെ ലക്ഷ്യമിടുന്നതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. സച്ചിദാനന്ദൻ പുഴങ്കര, അജയ് പി. മങ്ങാട്, സിവിക് ചന്ദ്രൻ, കുഴൂർ വിത്സൻ, വിജി തമ്പി, വടക്കേടത്ത് പത്മനാഭൻ, റോസി തമ്പി, വി.ആർ. അനൂപ്, സേതുലക്ഷമി നായർ, എം.പി. പ്രദീഷ്, പി.കെ. കിട്ടൻ, കെ.കെ. ബാബുരാജ്, കെ.എസ്. സ്മിത , എസ്. മൃദുലാദേവി, അമ്പിളി ഓമനക്കുട്ടൻ, മായ പ്രമോദ്, കിങ് ജോൺസൻ, സി. ഗണേശൻ, അനുപമ, സ്വാതി ലേഖ, ഡേവീസ് വളർകാവ്, വി.കെ. ശ്രീധരൻ, വിജയരാഘവൻ ചേലിയ, ജയലാൽ, പി. കൃഷ്ണകുമാർ, വി.കെ. കാസിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story