Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:34 AM IST Updated On
date_range 23 Sept 2017 10:34 AM ISTകൊടക്കാപ്പറമ്പ് വളവ് സ്ഥിരം അപകട മേഖല
text_fieldsbookmark_border
കരൂപ്പടന്ന: കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാന പാതയിൽ കോണത്തുകുന്ന് യായി. തിരുവോണ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. ഇതിനു മുമ്പും പലതവണ ഇവിടെ അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ട് വളവുകൾ അടുത്തടുത്ത് വരുന്ന കൊടക്കാപ്പറമ്പിൽ റോഡിെൻറ കിഴക്കുതെക്ക് ഭാഗത്ത് ക്ഷേത്ര വളപ്പാണ്. എതിരെ വരുന്ന വാഹനയാത്രക്കാർക്ക് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ക്ഷേത്രവളപ്പിെൻറ അതിരിൽ കാടുപിടിച്ച് കിടക്കുകയാണ്. ഇത് അപകടാവസ്ഥ വർധിപ്പിക്കുന്നു. ഗതാഗതത്തിരക്കുള്ള ഇവിടെ വേഗം നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ല. അപകട സൂചന നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടും മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story