Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണിമംഗലത്ത് ബസും...

കണിമംഗലത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; അരമണിക്കൂർ ഗതാഗതം മുടങ്ങി

text_fields
bookmark_border
തൃശൂർ: കണിമംഗലം പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തൃശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന ബസും ചാലക്കുടിയിൽനിന്ന് തൃശൂരിലേക്കുള്ള ലോറിയുമാണ് അപകടത്തിൽപെട്ടത്. പാലത്തിന് മുകളിലെ വീതി കുറഞ്ഞ ഭാഗത്താണ് അപകടം. ബസി​െൻറ മുൻവശത്തെ ചില്ല് തകർന്നു. ആർക്കും പരിക്കില്ല. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് നെടുപുഴ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story