Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 10:31 AM IST Updated On
date_range 22 Sept 2017 10:31 AM ISTടി.പി. മാധവനും കെ.വി. ആൻറണിക്കും നാടക പുരസ്‌കാരം
text_fieldsbookmark_border
തൃശൂര്‍: തൃപ്രയാര്‍ നാടക വിരുന്നിനോടനുബന്ധിച്ച് നല്‍കുന്ന 11-ാമത് രാമു കാര്യാട്ട് നാടക പുരസ്‌കാരത്തിന് നടൻ ടി.പി. മാധവനും കഴിമ്പ്രം വിജയന്‍ പുരസ്‌കാരത്തിന് കെ.വി. ആൻറണിയും അർഹരായി. നാടകരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ജൂറി ചെയര്‍മാന്‍ സതീഷ് സംഘമിത്ര, എം.ആര്‍. ഗോപാലകൃഷ്ണന്‍, സോമന്‍ താമരക്കുളം, എൻ.കെ. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഈ മാസം 24 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ നടക്കുന്ന പ്രഫഷനല്‍ നാടകമേളയോടനുബന്ധിച്ച് അവാര്‍ഡ് വിതരണം ചെയ്യും. സതീഷ് സംഘമിത്ര, കെ.വി. പീതാംബരന്‍, എം.ആര്‍. ഗോപാലകൃഷ്ണന്‍, സോമന്‍ താമരക്കുളം, കെ.വി. രാമകൃഷ്ണന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story