Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യബന്ധന...

മത്സ്യബന്ധന തൊഴിലാളികളെ കേന്ദ്രം സഹായിക്കുന്നില്ല

text_fields
bookmark_border
വാടാനപ്പള്ളി: കടൽക്ഷോഭത്തിൽ സർവതും നഷ്്ടപ്പെട്ടവർക്ക് വീടുവെക്കാൻ 10 ലക്ഷം രൂപയുടെ സമാശ്വാസ പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കുമ്പോൾ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മത്സ്യതൊഴിലാളി യൂനിയൻ സംസ്ഥാന ജന.സെക്രട്ടറി പി.പി. ചിത്തരഞ്ജൻ പറഞ്ഞു. മത്സ്യത്തൊഴിലാളി മഹാസംഗമത്തി​െൻറ പ്രചാരണാർഥം നടത്തുന്ന സംസ്ഥാന ജാഥക്ക് ചേറ്റുവ ഹാർബറിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്ന ജാഥ ക്യാപ്റ്റൻ കൂടിയായ ചിത്തരഞ്ജൻ . കടൽക്ഷോഭത്തിൽ വീട് നഷ്്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങാൻ ആറുലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷം രൂപയും നൽകും. പി.എ .രാമദാസ് അധ്യക്ഷത വഹിച്ചു. കെ.വി. പീതാംബരൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ. കറപ്പൻ ഐ.കെ. വിഷ്ണുദാസ്, നഹാസ്,വി.വി. അനിത, കെ.ആർ. സാംബശിവൻ, കെ.ആർ. പവിത്രൻ, എം.സി. ശശിധരൻ, കെ.കെ. രമേശൻ, എൻ.കെ. സുരേഷ്, കെ.എം. വിജയൻ എന്നിവർ സംസാരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറന്നു വാടാനപ്പള്ളി: തൃത്തല്ലൂരിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാൻ, തളിക്കുളം ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ സുലേഖ ജമാൽ ,വാടാനപ്പള്ളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഓമന മധുസൂദനൻ , എ.എ. അബു, ഐ.എൻ. സുധീഷ്, ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.വി. രവീന്ദ്രൻ, പ്രഫ.എം.വി. മധു, കെ. വിശ്വംഭരൻ, കെ.സി. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story