Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെറിറ്റ് ഡേ ഇന്ന്
text_fieldsbookmark_border
മുല്ലശ്ശേരി: അന്നകര എലവത്തൂർ ഗവ. വെൽഫെയർ എൽ.പി സ്കൂൾ മെറിറ്റ് ഡേ വെള്ളിയാഴ്ച മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഓണ പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകും. സ്കൂളിൽ ആദ്യമായാണ് പി.ടി.എ മെറിറ്റ് സ്കോളർഷിപ് ഏർപ്പെടുത്തുന്നത്. പഞ്ചായത്ത് അംഗം മിനി മോഹൻദാസ് അധ്യക്ഷത വഹിക്കും. പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി, വെൽഫെയർ കമ്മിറ്റി, ഒ.എസ്.എ, സ്കൂൾ വികസന സമിതി എന്നിവയുടെ ഭാരവാഹികൾ പെങ്കടുക്കും. ആരോഗ്യ കുടുംബക്ഷേമ ഉപ സെൻറർ ഉടൻ തുറന്നു പ്രവർത്തിക്കണം പാവറട്ടി: പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ആരോഗ്യ കുടുംബക്ഷേമ ഉപസെൻറർ ഉടൻ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി പാവറട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടു വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന സെൻറർ പുതുക്കിപ്പണിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സെൻറർ പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ നടത്തും. ലത്തീഫ് പൈകണ്ണിയൂർ അധ്യക്ഷത വഹിച്ചു. സലാം കൈതമുക്ക്, നാസിറുദ്ദീൻ പുതുമനശ്ശേരി, മുഹമ്മദ് തേക്കിനിയത്ത്, വി.പി. മുഹമ്മദ്, അഹമ്മദ് മരുതയൂർ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story