Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവരാത്രി...

നവരാത്രി നൃത്തസംഗീതോത്സവം തുടങ്ങി

text_fields
bookmark_border
ഗുരുവായൂർ: ജാതിയുടെയും മതത്തി​െൻറയും അതിർവരമ്പുകൾ ഭേദിക്കാൻ കലാ സാംസ്കാരിക വേദികൾക്ക് കഴിയുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു. മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകൻ വിദ്യാധരൻ മുഖ്യാതിഥിയായി. മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം വാദ്യ കലാകാരൻ ഗുരുവായൂർ ജയപ്രകാശിന് മലബാർ ദേവസ്വം ബോർഡ് കമീഷണർ കെ.പി. മനോജ്കുമാർ കൈമാറി. എക്സിക്യൂട്ടിവ് ഓഫിസർ ടി. ബിനീഷ്കുമാർ, കൗൺസിലർ സി. അനിൽകുമാർ, ബാലൻ വാറണാട്ട്, പി.എസ്. ബൈജു എന്നിവർ സംസാരിച്ചു. ഗുരുവായൂർ ജയപ്രകാശി​െൻറ തായമ്പക അരങ്ങേറി. വ്യാഴാഴ്ച രാവിലെ എട്ടിന് സംഗീതാർച്ചന ആരംഭിക്കും. വൈകീട്ട് 6.30ന് എ. അനന്തപത്മനാഭ​െൻറ വീണക്കച്ചേരി അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകീട്ടും നൃത്തസംഗീത പരിപാടി അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story