Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊതുകുനിർമാർജനം...

'കൊതുകുനിർമാർജനം നടത്തണം'

text_fields
bookmark_border
ചാവക്കാട്: പുന്നയിൽ െഡങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിൽ അടിയന്തര കൊതുകുനിർമാർജന നടപടിക്ക് അധികൃതർ തയാറാകണമെന്ന് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കെ.പി.സി.സി മെംബർ പി.കെ. അബൂബക്കർ ആവശ്യപ്പെട്ടു. കനോലി കനാലി​െൻറ തീരത്തുള്ള സ്വകാര്യ സ്ഥലത്ത് കല്യാണമണ്ഡപത്തിലെ മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ മുഴുവൻ കുടിവെള്ളവും മലിനമായിരിക്കുകയാണ്. ശുദ്ധജലത്തിനായി നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ നഗരസഭ അധികൃതർ ഉണർന്നുപ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എം.ബി. സുധീർ, സി. സലീം, ഷാഹിദ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story