Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹകരണമേഖല നവീകരിക്കണം...

സഹകരണമേഖല നവീകരിക്കണം ^മന്ത്രി മൊയ്‌തീൻ

text_fields
bookmark_border
സഹകരണമേഖല നവീകരിക്കണം -മന്ത്രി മൊയ്‌തീൻ തൃശൂർ: സഹകരണ മേഖലയിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുംവിധം പദ്ധതികൾ ആവിഷ്കരിച്ച് കാലോചിതമായി നവീകരിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. തൃശൂർ ടൗൺ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് വി.കെ. ഹാരിഫാബി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറുമാരെയും ആദ്യ അംഗത്തെയും മേയർ അജിത ജയരാജൻ ആദരിച്ചു. ജില്ല സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡൻറ് കെ.കെ. വത്സരാജ്, ജില്ല സഹകരണ ബാങ്ക് മുൻ ഡയറക്ടർ പി.കെ. ഷാജൻ, സഹകരണ വകുപ്പ് ജോയൻറ് രജിസ്‌ട്രാർ ടി.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ബി.എൽ. ബാബു സ്വാഗതവും സംഘം വൈസ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story