Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 10:31 AM IST Updated On
date_range 18 Sept 2017 10:31 AM ISTപി.ടി.എ പൊതുയോഗം
text_fieldsbookmark_border
വടക്കേക്കാട്: കൊച്ചന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പൊതുയോഗം വാർഡ് അംഗം യു.എ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജ്കുമാർ മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി ഡേവിസ്, പ്രധാനാധ്യാപകൻ സുധീന്ദ്ര രാജൻ, ബിജു കണ്ടമ്പുള്ളി, ഇബ്രാഹിംകുട്ടി കരിയത്ത്, കെ.സി. ഉണ്ണികൃഷ്ണൻ, ഗീവർഗീസ്, സി.സി. ബിന്ദു എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും മികച്ച വിജയം നേടിയവർക്ക് പി.ടി.എ പുരസ്കാരം നൽകി. ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിജു കണ്ടമ്പുള്ളി (പ്രസി.), കെ.കെ. അശ്റഫ് (വൈസ് പ്രസി.). മാതൃസമിതി: ഫസീല സലാം (പ്രസി.), സജ്ന (വൈസ് പ്രസി.). ചുഴലിക്കാറ്റിൽ വീടിെൻറ മേൽക്കൂര പറന്നു കടപ്പുറം: ശക്തമായ കാറ്റിൽ വീടിെൻറ മേൽക്കൂര പറന്നുവീണു. മുനക്കക്കടവില്‍ കറുപ്പംവീട്ടില്‍ റഷീദിെൻറ വീടിെൻറ ഷീറ്റ്കൊണ്ട് നിർമിച്ച മേൽക്കൂരയാണ് പറന്നത്. വൈദ്യുതി ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. ഞായറാഴ്ച വൈകുന്നേരം നാലോടെ തീരമേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. സംഭവസമയം വീട്ടില്‍ ആളുകളുണ്ടായിരുെന്നങ്കിലും ആർക്കും പരിക്കില്ല. കാറ്റിൽ ഉയർന്ന മേൽക്കൂര സമീപത്തെ തെങ്ങുകളിൽ തട്ടിയാണ് താഴേക്ക് വീണത്. ഈ സമയം പുറത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ്, അംഗം പി.എ. അഷ്‌കർഅലി എന്നിവർ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story