Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജിനീയറുടെ കൈകൾ...

എൻജിനീയറുടെ കൈകൾ തല്ലിയൊടിച്ച സംഭവം;അഭിഭാഷകന്‍ മുങ്ങിയെന്ന് പൊലീസ്

text_fields
bookmark_border
തൃശൂർ: യുവ എന്‍ജിനീയറുടെ കൈതല്ലിയൊടിച്ച കേസില്‍ ക്വട്ടേഷൻ നൽകിയ അഭിഭാഷകന്‍ മുങ്ങിയെന്ന് പൊലീസ്. അയ്യന്തോള്‍ എട്ടുകുളം വക്കത്ത് വീട്ടിൽ വി.ആര്‍. ജ്യോതിഷിനെതിരെയും കുറിച്ചിക്കര സ്വദേശി നെൽസണെതിരെയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അഭിഭാഷക‍​െൻറ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സംഘം ചേര്‍ന്ന് മര്‍ദിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്. നെല്‍സണ്‍ ഇടനിലക്കാരനാണ്. ഇരുവർക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അഭിഭാഷക​െൻറ വീട് പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ കടാങ്കുഴി മഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍(27), പാറന്നൂര്‍ കപ്ലേങ്ങാട് വീട്ടില്‍ അജീഷ്(30) എന്നിവര്‍ മുമ്പ് അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഉത്രാട നാളിൽ ശക്തനിലെ ഷോപ്പിങ് മാളിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അഭിഭാഷകനും എന്‍ജിനീയറും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതി​െൻറ പ്രതികാരമായാണ് എൻജിനീയറും കൂർക്കഞ്ചേരി സ്വദേശിയുമായ ഗിരീഷി​െൻറ കൈകൾ തല്ലിയൊടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story