Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലം...

കലാമണ്ഡലം അവാർഡുകൾക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
തൃശൂർ: കേരള കലാമണ്ഡലം 2016 ലെ അവാർഡുകൾക്കും ഫെലോഷിപ്പുകൾക്കുമുള്ള നാമനിർദേശം ക്ഷണിച്ചു. ഫെലോഷിപ്, കലാരത്നം, എം.കെ.കെ. നായർ പുരസ്കാരം, മുകുന്ദരാജ സ്മൃതി പുരസ്കാരം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, മദ്ദളം, ചുട്ടി, തിമില, നൃത്തം, തുള്ളൽ, കൂടിയാട്ടം, കലാഗ്രം, ഡോക്യുമ​െൻററി, ഡോ. വി.എസ്. ശർമ എൻഡോവ്മ​െൻറ്, യുവപ്രതിഭ അവാർഡ്, പൈങ്കുളം രാമചാക്യാർ പുരസ്കാരം, വടക്കൻ കണ്ണൻ നായർ സ്മൃതി പുരത്കാരം, ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മ​െൻറ്, മികച്ച തുള്ളൽ കലാകാരനുള്ള ദിവാകരൻ നായർ സൗഗന്ധിക പുരസ്കാരം എന്നീ വിഭാഗങ്ങളിലേക്കാണ് നാമനിർദേശം ക്ഷണിക്കുന്നത്. വിശദ ബയോഡാറ്റ സഹിതം ഒക്ടോബർ അഞ്ചിനകം കലാമണ്ഡലത്തിൽ തപാൽ മുഖേന ലഭിക്കേണ്ടതാണ്. കലാഗ്രം, ഡോക്യുമ​െൻററി വിഭാഗങ്ങളിലേക്ക് ഗ്രത്തിേൻ്റയും ഡോക്യുമ​െൻററിയുടേയും പകർപ്പ് സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story