Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:37 AM IST Updated On
date_range 16 Sept 2017 10:37 AM ISTമഴയിൽ റോഡ് ഇടിഞ്ഞു
text_fieldsbookmark_border
മനയ്ക്കലപ്പടി: കനത്ത മഴയെ തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനയ്ക്കലപ്പടി - ആശാരിക്കുന്ന് ലിങ്ക് റോഡ് ഇടിഞ്ഞു. മനയ്ക്കലപ്പടി - പട്ടേപ്പാടം റോഡിെനയും ആശാരിക്കുന്ന് റോഡിെനയും ബന്ധിപ്പിക്കുന്ന 200 മീറ്ററോളം വരുന്ന ലിങ്ക് റോഡിെൻറ ഒരു ഭാഗമാണ് ഇടിഞ്ഞത്. ചെറിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ സെൻററിൽ എത്താൻ കഴിയുന്ന റോഡാണിത്. നേരേത്തതന്നെ ചെറിയ തോതിൽ ഇടിഞ്ഞിരുന്നതായും ഇപ്പോൾ അപകടാവസ്ഥയിൽ എത്തിയതായും നാട്ടുകാർ പറഞ്ഞു. തുടർ നടപടിക്കായി പഞ്ചായത്തിൽ റിപ്പോർട്ട് നൽകിയെന്ന് വാർഡ് അംഗം എം.കെ. മോഹനൻ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ഇടിഞ്ഞ മനയ്ക്കലപ്പടി ആശാരിക്കുന്ന് ലിങ്ക് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story